ADVERTISEMENT

മെഡിക്ലെയിം പോളിസിയില്‍ നിന്നുള്ള പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കിടത്തി ചികില്‍സ ആവശ്യമാണെങ്കില്‍ മറ്റ് അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതൊഴിവാക്കരുത്.ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും കിടത്തി ചികില്‍സ വേണ്ടിവന്നിട്ടുള്ള കേസുകളിലേ മിക്ക മെഡിക്ലെയിം കമ്പനികളും പണം തരൂ. പലവിധത്തിലുള്ള ടെസ്റ്റുകളെല്ലാം നടത്തിയിട്ടും കിടത്തി ചികില്‍സ വേണ്ടിവന്നില്ലെങ്കില്‍ ചിലവായ പണം കമ്പനികള്‍ തന്നുകൊള്ളണം എന്നില്ല. 24 മണിക്കൂറെങ്കിലും കിടത്തി ചികില്‍സയ്ക്ക് വിധേയനായാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതുവരെയുള്ള ടെസ്റ്റുകളുടെയും മരുന്നുകളുടെയും ചിലവ് ഇന്‍ഷുറന്‍സ് കമ്പനി തരും. അതേപോലെ ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം രോഗം ഭേദമാകുന്നതുവരെയുള്ള ചിലവുകളും കമ്പനി തരും. അതുകൊണ്ട് കിടത്തി ചികില്‍സ വേണ്ടിവന്നാല്‍ ഒഴിവാക്കരുത്.

2. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍

മെഡിക്ലയിം കമ്പനിയുടെ അംഗീകൃത പട്ടികയിലുള്ള ആശുപത്രിയിലാണോ നിങ്ങള്‍ എത്തിയിട്ടുള്ളതെന്ന് ഹോസ്പിറ്റല്‍ അധികൃതരോട് ചോദിച്ചു മനസിലാക്കുക. അംഗീകൃത ഹോസ്പിറ്റലാണെങ്കില്‍ സൗജന്യ ചികില്‍സ് ലഭ്യമാക്കുന്ന കാഷ്‌ലെസ് സേവനം തന്നെ ലഭിക്കും. അംഗീകൃത ഹോസ്പിറ്റല്‍ അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ചികില്‍സാ ചിലവുകളെല്ലാം വഹിക്കണം. ചികില്‍സ കഴിഞ്ഞതിനുശേഷം ബന്ധപ്പെട്ട ബില്ലുകളെല്ലാം ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം അപേക്ഷയോടൊപ്പം നല്‍കി ചിലവായ തുക തിരിച്ചു വാങ്ങാം.

3. ഇന്‍ഷുറന്‍സ് ഡെസ്‌കിന സമീപിക്കണം.

മിക്ക ആശുപത്രികളിലും ഇന്‍ഷുറന്‍സ് ഡെസ്്ക് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്ലെയിം സംബന്ധിച്ച എല്ലാ സംശയങ്ങളും ഈ ഡെസ്‌ക് തീര്‍്ത്തുതരും.

4. ഇന്‍ഷുറന്‍സ് രേഖകളും കയ്യില്‍ കരുതുക.

ആശുപത്രിയിലേക്ക്് പോകുമ്പോള്‍ മെഡിക്ലെയിം ഇന്‍ഷുറന്‍സ് രേഖയോ അവര്‍ നല്‍കിയിട്ടുള്ള കാര്‍ഡോ കയ്യില്‍ കരുതണം. ഈ രേഖ ഹാജരാക്കിയാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് ഇന്‍ഷുറന്‍സ് സേവനം ലഭിക്കൂ.

5. കാഷ്‌ലെസ് സൗകര്യം ഉപയോഗിക്കുമ്പോള്‍

കവറേജ് തുകയുടെ നിശ്ചിത ശതമാനം തുക മാത്രമേ മിക്കപോളിസികളിലും ആശുപത്രിയുടെ മുറിവാടകയായി ഇന്‍ഷുറന്‍സ് കമ്പനി നല്‍കൂ. അതിനനുസരിച്ച് വാടകയുള്ള മുറിവേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് നിങ്ങള്‍ എടുത്തിരിക്കുന്ന പോളിസി പ്രകാരം 1000 രൂപ വരെയേ പ്രതിദിന മുറിവാടകയ്ക്ക് ക്ലെയിം ലഭിക്കൂ എന്നു കരുതുക. നിങ്ങള്‍ പ്രതിദിനം 5000 രൂപ വാടക വരുന്ന മുറിയിലാണ് താമസിക്കുന്നതെങ്കില്‍ 4000 രൂപ നിങ്ങള്‍ കയ്യില്‍ നിന്നു മുടക്കേണ്ടിവരും.

6. റീ ഇംബേഴ്‌സ്‌മെന്റ് സേവനം ഉപയോഗിക്കുമ്പോള്‍

രേഖകളെല്ലാം കൃത്യമായിരിക്കണം. ഏതു മരുന്നു വാങ്ങിയാലും ഏതു  ടെസ്റ്റ് നട്ത്തിയാലും കേസ് ഷീറ്റില്‍ ഡോക്ടര്‍ അത് പ്രിസ്‌ക്രൈബ് ചെയ്തിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ സമര്‍പ്പിക്കുന്ന ഓരോ ബില്ലും ഡോക്ടറുടെ കുറിപ്പുമായി ഒത്തുനോക്കും. രോഗികള്‍ക്കുള്ള ഭക്ഷണവും മറ്റും ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്ന് നേരിട്ടു എത്തിച്ചേക്കാം. ഇതിന്റെ പണം മിക്ക ആശുപത്രിക്കാരും ബില്ലില്‍ ഉള്‍പ്പെടുത്താറാണ് പതിവ്. ഇത്തരം ചിലവുകള്‍ക്കൊന്നും ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കില്ല എന്നതു മറക്കരുത്.

7. ചികില്‍സയ്ക്കുശേഷം

ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ലെയിം ഫോമില്‍ ചികില്‍സ തേടിയ ആശുപത്രി അധികൃതരും ചികില്‍സ നല്‍കിയ ഡോക്ടറും പൂരിപ്പിക്കുകയും സര്‍ട്ടിഫൈ  ചെയ്യുകയും ചെയ്യേണ്ട കോളങ്ങളുണ്ട്. ഡിസ്ചാര്‍ജ് ചെയ്തു പോകും മുമ്പ് തന്നെ ഇവയെല്ലാം പൂരിപ്പിച്ചുവാങ്ങണം. ആശുപത്രിയുടെ ഇന്‍ഷുറന്‍സ് ഡെസ്‌കുമായി ഇതിനായി ബന്ധപ്പെടണം.

8. ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടണം

ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലുടനെ ഇന്‍ഷുറന്‍സ് കമ്പനിയുടെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് വിവരം അറിയിക്കണം. പിന്നീട് ചികില്‍സയുടെയും പരിശോധനയുടെയും വിവരങ്ങളും അറിയിക്കണം. ഇന്‍ഷുറന്‍സ് കമ്പനി അനുമതികൊടുക്കുന്ന ടെസ്റ്റുകളുടെ പണം മാത്രമേ അവര്‍ തരൂ. സാധാരണഗതിയില്‍ ഇക്കാര്യങ്ങളെല്ലാം ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്‌ക് ചെയുതുകൊള്ളും. നിങ്ങള്‍ നേരിട്ടു ചെയ്യേണ്ടിവന്നാല്‍ അക്കാര്യം ചെയ്യണം. നിങ്ങള്‍ക്ക് അതിനുള്ള അറിവ് ഇല്ലെങ്കില്‍ ഇക്കാര്യം ചെയ്യാന്‍ മറ്റുള്ളവരുടെ സഹായം തേടാം. നിങ്ങളുടെ ഇന്‍ഷുറന്‍സ് ഏജന്റിനാണ് ഇക്കാര്യത്തില്‍ ഏറ്റവും നന്നായി നിങ്ങളെ സഹായിക്കാന്‍ കഴിയുക.

9. ഒന്നും വിട്ടുപോകരുത്

ആശുപത്രിയില്‍ പ്രവേശപ്പിക്കപ്പെട്ടാല്‍ കുടുംബത്തിലെ താളം തെറ്റും. അംഗങ്ങളെല്ലാം  അതിനുപിന്നാെല ആകും. ആരെങ്കിലും ഒരാള്‍ ഇന്‍ഷുറന്‍സിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഉണ്ടാകണം.  രേഖകളുടെ കാര്യത്തില്‍ വീഴ്ച പറ്റിയാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു ദയയും കാണിക്കില്ല എന്ന കാര്യം മറക്കരുത്. ചില  കമ്പനികള്‍ എങ്ങനെ ക്ലെയിം നല്‍കാതിരിക്കാം എന്നകാര്യത്തിനാണ് മുഖ്യപ്രാധാനം നല്‍കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com