ADVERTISEMENT

ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ ഊബര്‍ യാത്രക്കാര്‍ക്ക്‌ വേണ്ടി സൗജന്യ അപകട ഇന്‍ഷൂറന്‍സ്‌ അവതരിപ്പിച്ചു. ഭാരതി എഎക്‌സ്‌എ ടാറ്റ എഐജി എന്നിവരുമായി ചേര്‍ന്നാണ്‌ ഊബര്‍ യാത്രക്കാര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ സേവനം ലഭ്യമാക്കുന്നത്‌. അപകടം മൂലം മരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ 5 ലക്ഷം രൂപ വരെയും ആശുപത്രിയില്‍ കിടത്തി ചികിൽസിക്കേണ്ടി വന്നാല്‍ 2 ലക്ഷം രൂപ വരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 50,000 രൂപ വരെയും ഇന്‍ഷൂറന്‍സ്‌ കവറേജ്‌ ലഭ്യമാക്കുമെന്ന്‌ കമ്പനി അറിയിച്ചു.

ഇന്‍ഷൂറന്‍സ്‌ ലഭ്യമാകുന്നതിന്‌ ഉപഭോക്താക്കളില്‍ നിന്നും ഊബര്‍ അധിക തുക ഈടാക്കില്ല. യാത്ര ബുക്ക്‌ ചെയ്യുമ്പോള്‍ മുതല്‍ പരിരക്ഷ ലഭിക്കും. യാത്ര അവസാനിക്കുന്നതോടെ ഇത്‌ റദ്ദാകും. ഈ സേവനം ആഗസ്റ്റ്‌ 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു. കാബ്‌, ഓട്ടോ, മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ എല്ലാം ഇന്‍ഷൂറന്‍സ്‌ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

രാജ്യത്തെ നാല്‍പതോളം നഗരങ്ങളില്‍ ഊബറിന്‌ സാന്നിധ്യമുണ്ട്‌ നിലവില്‍ ഊബറിലെ ഡ്രൈവര്‍മാര്‍ക്ക്‌ കമ്പനി ഇന്‍ഷൂറന്‍സ്‌ ലഭ്യമാക്കുന്നുണ്ട്‌. ഊബറിന്റെ മുഖ്യ എതിരാളികളായ ഒലയും യാത്രക്കാര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍, ഇതിന്‌ 2 രൂപ വീതം ഓരോ യാത്രയിലും യാത്രക്കാരില്‍ നിന്നും ഈടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com