ADVERTISEMENT

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇനി മുതല്‍ ലിസ്റ്റ് ചെയ്യാത്ത നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളിലും (എന്‍സിഡി)  നിക്ഷേപം നടത്താമെന്ന് വിപണി നിയന്ത്രകരായ സെബി വ്യക്തമാക്കി. കടപത്രങ്ങളിലെയും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലെയും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപ വ്യവസ്ഥകളില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സെബി. ഇത് അടിസ്ഥാനമാക്കിയുള്ള പരിഷ്‌കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സെബി അവതരിപ്പിച്ചു.

നിലവില്‍, മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കടപ്പത്ര ഉപകരണങ്ങളില്‍ നിക്ഷേപം നടത്താന്‍ കഴിയില്ലായിരുന്നു.
എന്നാല്‍ ഇനി മുതല്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് ലിസ്റ്റ് ചെയ്യാത്ത നോണ്‍- കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളില്‍ നിക്ഷേപം നടത്താം. എന്നാലിത് സ്‌കീമിന്റെ കടപ്പത്ര ഫോര്‍ട്‌ഫോളിയോയുടെ 10 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ല എന്നാണ്  സെബിയുടെ നിര്‍ദ്ദേശം. ലളിതമായ ഘടനയോടു കൂടിയതും റേറ്റിങ് ഉള്ളതും  സുരക്ഷിതവുമായ എന്‍സിഡികളുടെ കാര്യത്തില്‍ മാത്രമാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാവുക എന്ന് സെബി  വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com