ADVERTISEMENT
ഇന്‍ഷൂറന്‍സ് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരംഭമായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആരോഗ്യ, വാഹന, വിള ഇന്‍ഷൂറന്‍സ് മേഖലയില്‍ സുസ്ഥിര സാന്നിധ്യമുള്ള കമ്പനി ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ്.ജി.ഐ അലെയ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചത്. ഇതു വഴി ഉപഭോക്താക്കള്‍ക്ക് അനായാസം സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.  പോളിസി വിതരണം, ക്ലെയിംl സെറ്റില്‍മെന്റ് എന്നിവ ആപ്പ് മുഖേന വേഗത്തില്‍ സാധ്യമാണ്. ഈ ആപ് ഉപയോഗത്തില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്.  പോസ്റ്റ്-സെയില്‍സ് ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍, ഓണ്‍ലൈന്‍ ക്ലെയിം അറിയിപ്പ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള സമീപസ്ഥമായ സേവന ദാതാക്കള്‍, വിവിധ മൂല്യവര്‍ധിത സേവനങ്ങളുടെ വിപണന കേന്ദ്രം, എഐ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് റിസ്‌ക് വിലയിരുത്തല്‍ എന്നിവയും യുഎസ്ജിഐ അലെയ് ആപ് ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com