ADVERTISEMENT
ഐസിഐസിഐ ബാങ്ക്  ''എഫ്ഡി ഹെല്‍ത്ത്'' അവതരിപ്പിച്ചു. എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയുടെ നേട്ടം; അതോടൊപ്പം ഗുരുതരമായ രോഗത്തില്‍ നിന്നുളള പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥിര നിക്ഷേപമാണിത്. ഉപഭോക്താവിന് ആദ്യ വര്‍ഷം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കുകയും പിന്നീട് പുതുക്കുകയും ചെയ്യാവുന്നതാണ് സ്‌കീം. കുറഞ്ഞത് രണ്ടു വര്‍ഷത്തേക്ക് 2-3 ലക്ഷം രൂപ എഫ്ഡി ഇടുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗുരുതര രോഗ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശയോടൊപ്പം 18-50 വയസിനിടയില്‍ പ്രായമുള്ള ഉപഭോക്താവിന് 33 ഗുരുതര രോഗങ്ങള്‍ക്ക് ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാന്‍സര്‍, ശ്വാസകോശ രോഗം, കിഡ്‌നി തകരാര്‍, ബ്രെയിന്‍ ട്യൂമര്‍, അല്‍ഷെയിമെഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗുരുതര രോഗ പരിരക്ഷയില്‍പ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com