ടേം പ്ലാനിൽ പ്രകൃതി ദുരന്തത്തിനു കവറേജില്ലേ?

help
SHARE

പ്രകൃതി ദുരന്തം മൂലം മരിച്ചാൽ ടേം പ്ലാനിൽ കവറേജ് കിട്ടില്ലെന്ന ആശങ്ക പലർക്കുമുണ്ട്. ഒരു പരിധി വരെ അതു ശരിയാണ്.ചില ടേം പോളിസികളിൽ പ്രകൃതി ദുരന്തം മൂലമുള്ള മരണങ്ങളെ ഒഴിവാക്കിയിട്ടുണ്ടാകാം. എന്നാലും അതുകൊണ്ട് എല്ലാ ടേം പ്ലാനുകളും അങ്ങനെയാകണമെന്നില്ല. ഓരോ പോളിസികളിലും നിബന്ധനകളും ചട്ടങ്ങളും വ്യത്യസ്തമാകാം എന്നറിയുക. ഓരോ പോളിസിയും ഓരോ സവിശേഷ ലക്ഷ്യത്തിനായി രൂപകൽപ്പന ചെയ്യുന്നവയുമാകാം. ഇവിടെ നിങ്ങൾ ചെയ്യേണ്ടത് പോളിസി വാങ്ങും മുന്‍പ് അതിന്റെ നിബന്ധനകൾ വായിച്ചു മനസിലാക്കുകയാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം. എന്തായാലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ വ്യാപകമായതിനാൽ, ആ കവറേജ് കൂടി ഉണ്ടെന്ന് ഉറപ്പാക്കി മാത്രമേ ഇനി ടേം പ്ലാൻ വാങ്ങാവൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA