ADVERTISEMENT
കോര്‍പ്പറേറ്റുകളുടെ കടന്നു വരവും ഐ ആര്‍ ഡി എ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ്  ആതോറിറ്റി)യുടെ ഇടപെടലുകളും മൂലം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായ മേഖലയാണ് ഇന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ്. പല രോഗങ്ങളേയും സുരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കുക, ചിലതിന്റെ കാത്തിരിപ്പ് കാലയളവ് വര്‍ധിപ്പിക്കുക,ആശുപത്രിയിലെ പല ചെലവുകളും ഉള്‍പ്പെടുത്താതിരിക്കുക,ഉള്‍പ്പെടുത്തിയവയുടെ വിഹിതം കുറയ്ക്കുക, ക്ലെയിം സെറ്റില്‍മെന്റ് അനാവശ്യമായ തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കുക. ഇത്തരം പരാതികള്‍ ഉയരുമ്പോള്‍ ഐ ആര്‍ ഡി എ ഇടപെടുകയും ഇന്‍ഷൂറന്‍ കമ്പനികള്‍ക്ക് ആവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുകുയും ചെയ്യുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലെ പോളിസികള്‍ക്ക് 15 ശതമാനമെങ്കിലും വര്‍ധന വരുത്തിയേക്കാവുന്ന ഒരു നിര്‍ദ്ദേശവുമായിട്ടാണ് ഐ ആര്‍ ഡി എ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മാനസിക വെല്ലുവിളി അടക്കമുള്ള രോഗങ്ങളെ ഇതുവരെ കവറേജിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ലായിരുന്നു. ഇതാണ് ഉള്‍പ്പെടുത്തണമെന്ന് ഐ ആര്‍ ഡി എ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ജനിതക വൈകല്യങ്ങള്‍, ആര്‍ത്തവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും കവര്‍ ചെയ്യണമെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം കൂടി റിസ്‌കിന്റെ പരിധിയില്‍ പെടുത്താന്‍ പ്രീമിയം തുകയില്‍ 10-15 ശതമാനം വര്‍ധന വരുമെന്നാണ് കരുതുന്നത്.  ഇതു വരെ നല്‍കിയ പോളിസികളിലെല്ലാം കമ്പനികള്‍ക്ക് ഇതുള്‍പ്പെടുത്തേണ്ടി വരും. പ്രീമിയം തുക അടച്ചവര്‍ക്ക് അധിക തുക നല്‍കി പുതുതായി ഉള്‍പ്പെടുത്തിയ രോഗങ്ങളുടെ കൂടി പരിരക്ഷ നേടാനുള്ള സാഹചര്യവുമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com