ADVERTISEMENT

കഴിഞ്ഞ ഒരു ദശകമായി വിനോദ സഞ്ചാരത്തിനായി വിദേശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിലും എത്രയോ ഇരട്ടിയാണ് വിവധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോകുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം. ഇത് തിരച്ചറിഞ്ഞിട്ടാണ് ഈ രംഗത്തേയ്ക്ക് ഇന്‍ഷൂറന്‍സ് കമ്പനികളുടെ കടന്നു വരവ്. വലിയ മുതല്‍മുടക്കു വേണ്ടി വരുന്ന, പലപ്പോഴും ആഴ്ചകള്‍ തന്നെ വേണ്ടി വരുന്ന യാത്രകള്‍ക്ക് ഇന്‍ഷൂറന്‍സ് ഒരു പുതുമയല്ലാതായിരിക്കുന്നു. വിനോദ സഞ്ചാര യാത്രയ്‌ക്കൊരുങ്ങുന്നവര്‍ റിസ്‌ക് ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം മനസിലാക്കിയിരിക്കണം. പൊതുവെ മൂന്ന തരത്തിലുള്ള ഇന്‍ഷൂറന്‍സ് പോളിസികളാണ് ഈ വിഭാഗത്തില്‍ നല്‍കി വരുന്നത്.

മെഡിക്കല്‍ ട്രാവല്‍ കവര്‍ പോളിസി 

ഇതില്‍ ആദ്യത്തേത് മെഡിക്കല്‍ ട്രാവല്‍ കവര്‍ പോളിസിയാണ്. ഇതാണ് ഈ വിഭാഗത്തിലെ ഏറ്റവും ജനകീയമായിട്ടുള്ളത്. യാത്രയ്ക്കിടയിലെ രോഗങ്ങള്‍, അപകടം എന്നിവ അടക്കമുള്ളവയ്ക്ക് 'സുരക്ഷ' നല്‍കുന്നതാണ് ഇത്. ഉദാഹരണത്തിന് യൂറോപ് സന്ദര്‍ശനത്തിനിടെ ആണ് അപകടം/ രോഗം സംഭവിക്കുന്നതെങ്കില്‍ നിങ്ങളുടെ ചികിത്സാ ചെലവ് പോളിസിയില്‍ കവര്‍ ചെയ്യും. തികച്ചും വിദൂരസ്ഥലത്ത് നിന്നാണ് നിങ്ങളെ ചികിത്സാലയത്തിലെത്തിക്കേണ്ടത് എന്നാലും ആ ചെലവും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ ഭാഗമാണ് ആക്‌സിഡന്റല്‍ ഡെത്ത് പോളിസിയും. പരിരക്ഷയുള്ള ആള്‍ യാത്രയില്‍ മരിച്ചാല്‍ ഒരു നിശ്ചിത തുക ആയാളുടെ അക്കൗണ്ടിലേക്ക് ഇടുന്ന സംവിധാനമാണിത്. ഇതില്‍ പ്രായം പ്രധാന പരിഗണനാ ഘടകമാണ്.

ട്രിപ്പ് പ്രോട്ടക്ഷന്‍ പോളിസി

രോഗമടക്കമുള്ള ഏതെങ്കിലും കാരണവശാലോ കുടുംബത്തിലുണ്ടാകുന്ന മറ്റേതെങ്കിലും ഒഴിവാക്കാനാവാത്ത കാരണം കൊണ്ടോ യാത്ര മാറ്റി വയ്‌ക്കേണ്ടി വന്നാല്‍ ഈ വിഭാഗം പോളിസി പരിരക്ഷ നല്‍കും. എത്ര തുകയാണോ ഇതിന് ചെലവായത് അത് തിരികെ തരും.

യാത്ര വൈകുന്നതു മൂലമുണ്ടാകുന്ന അധിക ചെലവിന് പരിരക്ഷ

മേല്‍ പറഞ്ഞ് പോളിസിയുടെ മറ്റൊരു പ്രോഡക്ടാണിത്. വിദേശ രാജ്യത്ത് എവിടെയെങ്കിലും പോയി മഞ്ഞ് വീഴ്ചയോ മറ്റ് കാലാവസ്ഥാ വ്യതിയാനമോ മൂലം ഫളൈറ്റ് പിടിക്കാനാവാതെ വന്നാല്‍ അതിന്റെ നഷ്ടവും ഹോട്ടല്‍ മുറിയടക്കമുള്ള ചെലവുകളും ഇതില്‍ പരിരക്ഷിക്കപ്പെടും.ഇതിന്റെ ഭാഗമായ മറ്റൊന്നാണ് യാത്ര തടസപ്പെട്ടാലുള്ള പരിരക്ഷ. കുടൂംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അസുഖം വന്ന് യാത്ര ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍  ചെലവ് പോളിസി വഹിക്കും.

ഇനി മറ്റൊന്നാണ് റെന്റല്‍ കാര്‍, അപകടം,സാധനങ്ങള്‍ നഷ്ടപെടല്‍ എന്നീ വിഭാഗത്തിലുള്ളത്. പോളിസി ഉടമകള്‍ക്കുണ്ടാകുന്ന ഇത്തരം നഷ്ട സാധ്യതകളെയാണ് ഇത് പരിഗണിക്കുന്നത്. എന്നാല്‍ വിമാനത്തിനകത്ത് വച്ചുണ്ടാകുന്ന മുറിവുകള്‍ ഈ പോളിസിയുടെ ഭാഗമല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com