ADVERTISEMENT

മെഡിക്ലെയിം പോളിസികളില്‍ പ്രീമിയം നിരക്ക് നിശ്ചയിക്കുന്നത് അംഗങ്ങളുടെ വയസ് അടിസ്ഥാനമാക്കിയാണ്. വയസ് എത്ര കുറവാണോ പ്രീമിയം നിരക്കും കുറവായിരിക്കും. അതുപോലെ വയസ് എത്ര കൂടിയിരിക്കുന്നോ പ്രീമിയം നിരക്കും അതിനു അനുസരിച്ച് കൂടിയിരിക്കും. പ്രായം കുറവാണെങ്കില്‍ പ്രീമിയം നിരക്ക് കുറഞ്ഞിരിക്കാന്‍ കാരണം ഇവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കുറവായതുകൊണ്ടാണ്. പ്രായമേറും തോറും അസുഖം വരാന്‍ സാധ്യത കൂടുതലായതുകൊണ്ടാണ് പ്രീമിയവും കൂടുന്നത്.

പോളിസിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ ആരോഗ്യനിലയും അസുഖവിവരങ്ങളുമാണ് പ്രീമിയം നിരക്കിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. അംഗങ്ങള്‍ നിലവില്‍ പലവിധ അസുഖങ്ങള്‍ ഉള്ളവരാണ് എങ്കില്‍ പ്രീമിയം കൂടും. അതുപോലെ നേരത്തെ പലവിധ അസുഖങ്ങള്‍ പിടിപെട്ടിട്ടുള്ളവരാണ് എങ്കിലും പ്രീമിയം നിരക്കു കൂടും. പോളിസി എടുത്തശേഷം ക്ലെയിം ഒന്നും നടത്തുന്നില്ല എങ്കില്‍ പോളിസി പുതുക്കുമ്പോള്‍ പ്രീമിയത്തില്‍ ഇളവ് ലഭിക്കും. അതിനാല്‍ ചെറിയ ക്ലെയിമുകള്‍ നടത്തി ഈ ഡിസ്‌കൗണ്ട് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മെഡിക്ലെയിം പോളിസിയുടെ പ്രീമിയം കുറയ്ക്കാനുള്ള എളുപ്പവഴി കഴിയുന്നത്ര നേരത്തെ പോളിസിയില്‍ ചേരുക എന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com