ADVERTISEMENT

പലപ്പോഴും ഇന്‍ഷൂറന്‍സ്, പ്രത്യേകിച്ച് എല്‍ ഐസി പോളിസികള്‍ കൂടുതല്‍ ആളുകളും എടുക്കുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ എജന്റുമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരിക്കും. ഒരു ശരാശരി മലായാളി ജോലയില്‍ പ്രവേശിക്കുമ്പോഴോ അല്ലെങ്കില്‍ അതിനായി തയ്യാറെടുക്കുമ്പോഴോ,അതുമല്ലെങ്കില്‍ ജോലിയില്ലാതിരിക്കുമ്പോള്‍ തന്നെയുമോ ഇത്തരം കമിറ്റ്‌മെന്റുകള്‍ നടത്തിയിട്ടുണ്ടാകും.

ഏജന്റ്മാരോടുള്ള കമിറ്റ്‌മെന്റ്

ആദ്യ ഇന്‍സ്റ്റാള്‍മെന്റ് അടക്കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങളില്‍ പെട്ട് എടുക്കുന്ന പോളിസികളില്‍ പലതും പിന്നീട് മുടങ്ങി പോകാറുാണ് പതിവ്. സുഹൃത്തുക്കള്‍ അല്ലെങ്കിൽ ബന്ധുക്കളായ ഏജന്റുമാരുടെ ജീവിത പ്രാരാബ്ധം കണ്ട് ആറും ഏഴും പോളിസികള്‍ എടുത്ത് കുടുങ്ങി കിടക്കുന്നവര്‍ പലപ്പോഴും പേഴ്‌സണല്‍ ലോണ്‍ പോലും എടുത്തിട്ടായിരിക്കും ഇത് പുതുക്കി കൊണ്ടിരിക്കുക. ഇതാകട്ടെ വന്‍ബാധ്യതയായിരിക്കും വരുത്തി വയ്ക്കുക.

അഞ്ച് വര്‍ഷം വരെയുള്ളത് പുതുക്കാം


 ഇങ്ങനെ മുടങ്ങി കിടക്കുന്ന ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തള്ളിയ പോളിസികള്‍ പുനഃസ്ഥാപിക്കാന്‍ എല്‍ ഐ സി പദ്ധതി വരുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലം മുടങ്ങിക്കിടക്കുന്ന പോളിസികളെ പുനരുജ്ജീവിപ്പിക്കാനാണ് കമ്പനി സഹായിക്കുന്നത്. നേരത്തെ കാലാവധി കഴിഞ്ഞതിനാല്‍ പുനരുജ്ജീവനം സാധ്യമല്ല എന്ന് അറിയിച്ചിരുന്ന പോളിസികള്‍ക്കും ഇത് ബാധകമാണ്.2014 ലെ നിലവില്‍ വന്ന ഐ ആര്‍ ഡി എ ചട്ടമനുസരിച്ച് അവസാന പ്രീമിയം അടച്ചതിന് ശേഷം രണ്ട് വര്‍ഷം വരെ മുടക്കം വന്ന പോളിസികള്‍ക്കാണ് പുനരുജ്ജീവന പദ്ധതി നടപ്പാക്കിയിരുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ച് അഞ്ച് വര്‍ഷം വരെ പ്രീമിയം മുടക്കം വന്ന പോളിസികള്‍ പുതുക്കിയെടുക്കാനാവും. മുടക്കം വന്ന കാലത്തെ പലിശ ഇളവുകളും മറ്റും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇവ ഒടുക്കേണ്ടി വന്നേയ്ക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com