വാഹനം 'ടോട്ടല്‍ ലോസ്' ആണോ പോളിസി ഉടമ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ റദ്ദാക്കണം

HIGHLIGHTS
  • ഉടമകള്‍ തന്നെ ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്‌ടേഷന്‍ റദ്ദാക്കാനുള്ള അപേക്ഷ നല്‍കണം
vehicle
representative image
SHARE

അപകടം,  തീപിടുത്തം പോലുള്ള ദുരന്തങ്ങളില്‍ പെട്ട വാഹനങ്ങള്‍ 'ടോട്ടല്‍ ലോസ്' ആകുന്നത് സാധാരണമാണ്. വാഹനം ഇന്‍ഷൂര്‍ ചെയ്തിരിക്കുന്ന ആകെ തുകയുടെ 75 ശതമാനം വരെ ചുരുങ്ങിയ ക്ലെയിം ലഭിക്കുന്ന അവസ്ഥയാണ് ടോട്ടല്‍ ലോസ് എന്നതിന്റെ ഇന്‍ഷൂറന്‍സ് ഭാഷ്യം. വാഹനം പിന്നീട് ഉപയോഗിക്കാനാവാത്ത വിധം ആകുക എന്നു വേണമെങ്കില്‍ പറയാം. പക്ഷെ ചില കേസുകളില്‍ ഇത്തരം വാഹനങ്ങള്‍ നന്നാക്കി ഉപയോഗിക്കാറുണ്ട്.

റദ്ദാക്കണം രജിസ്ര്‌ടേഷന്‍ 

ടോട്ടല്‍ ലോസ് ആയി പരിഗണിക്കപ്പെടുന്ന വാഹനത്തിന്റെ ഉടമ നിര്‍ബന്ധമായും രജിസ്ര്‌ടേഷന്‍ റദ്ദാക്കിയെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടം. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.

മോഷണ വാഹനങ്ങള്‍

ആദ്യത്തേത്, അപകടത്തില്‍ പെട്ട വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്നീട് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. വാഹന മോഷണ വിപണിയില്‍ ഇത്തരം രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് തടയിടുക എന്നുള്ളതാണ് പ്രധാനം. 'ടോട്ടല്‍ ലോസ'് ആയ വാഹനത്തിന്റെ രജിസ്ര്‌ടേഷന്‍ നമ്പര്‍ ഇത്തരം വാഹനങ്ങളില്‍ ഉപയോഗിച്ച്് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ആദ്യവാഹനത്തിന്റെ ഉടമ കോടതി കയറണ്ടി വന്നേക്കാം. ആ സാഹചര്യം ഒഴിവാക്കുന്നതിന് റദ്ദാക്കല്‍ ഉപകരിക്കും. 

സുരക്ഷാ ഭീഷണി

ടോട്ടല്‍ ലോസ് എന്നാല്‍ വലിയ അപകടങ്ങള്‍,തീപിടുത്തം,മറ്റ് ദുരന്തങ്ങള്‍ ഇവമൂലം ഒരിക്കലും സാധാരണ നിലയിലേക്ക് നന്നാക്കിയെടുക്കാനാവാത്ത വിധം വാഹനങ്ങള്‍ നശിക്കപ്പെടുക എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ പെട്ട വാഹനങ്ങളും പിന്നീട് നന്നാക്കി റോഡുകളില്‍ ഇറക്കുന്നുണ്ട്. ഇതുപോലുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് റോഡ് സുരക്ഷയ്ക്കും യാത്രക്കാരുടെ ജീവനും ഭീഷണിയാകും. ഇത് തടയേണ്ടതുണ്ട്. രജിസ്ര്‌ടേഷന്‍ റദ്ദാക്കുന്നതോടെ ഈ സാധ്യത അടയും. ഇത്തരം കേസുകളില്‍ അതുകൊണ്ട് ഉടമകള്‍ തന്നെ ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്‌ടേഷന്‍ റദ്ദാക്കാനുള്ള അപേക്ഷ നല്‍കണം. ക്യാന്‍സലേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കേ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ക്ലെയിം അനുവദിക്കാറുള്ളു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA