ADVERTISEMENT

12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഒരു വര്‍ഷം മുഴുവന്‍ രണ്ട് ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന അപകട ഇന്‍ഷൂറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണം അല്ലെങ്കില്‍ അംഗവൈകല്യം എന്നിവയാണ് ഈ പോളിസിയുടെ പരിധിയില്‍ വരിക. ഒരു വര്‍ഷത്തേക്കാണ് പോളിസി കാലാവധിയെങ്കിലും വര്‍ഷാവര്‍ഷം ഇത് പുതുക്കാം.

ആര്‍ക്കൊക്കെ അംഗമാകാം

ഏതെങ്കിലും ബാങ്കില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ള 18 നും 70 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഇതില്‍ അംഗമാകാം. ബാങ്കില്‍ ഈ പോളിസിയില്‍ ചേരാനുള്ള താൽപര്യമറിയിച്ചാല്‍ പ്രീമിയം തുക ഓട്ടോ ഡെബിറ്റ് ആകും. എല്ലാ വര്‍ഷവും മേയ് 31നാണ് തുക എടുക്കുന്നത്. പോളിസിയുടെ കവറേജ് കാലം ജൂണ്‍ ഒന്നാം തീയതി മുതല്‍ മേയ് 31 വരെയാണ്. പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകള്‍ക്ക് തങ്ങളുടെ ഇടപാടുകാര്‍ക്ക് വേണ്ടി ഏതെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനിയുമായി ഇക്കാര്യത്തില്‍ പങ്കാളിയാകാം.

രണ്ട് അക്കൗണ്ട് ഉള്ളവര്‍

ഒരേ ബാങ്കിന്റെ ഒന്നിലധികം ബ്രാഞ്ചുകളിലും വിവിധ ബാങ്കുകളിലും പല സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക് ഒരു അക്കൗണ്ട് മുഖേന മാത്രമേ പദ്ധതിയുടെ ഭാഗമാകാനാകൂ.
പദ്ധതിയില്‍ ചേരാനുള്ള താത്പര്യം ബാങ്കില്‍ അറിയിക്കുന്നതോടെ അംഗങ്ങള്‍ക്ക് ഓട്ടോ ഡെബിറ്റിനുള്ള ഓപ്ഷന്‍ നല്‍കാം. ഒാരോ വര്‍ഷവും പ്രീമിയം ബാങ്ക് സ്വയം അക്കൗണ്ടില്‍ നിന്നെടുക്കും. ഒരു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും പദ്ധതിയില്‍ തുടരാന്‍ താത്പര്യമുണ്ടെന്ന്് ബാങ്കിനെ അറിയിക്കേണ്ടി വരും. 12 രൂപയാണ് ഒരംഗം ഒരു വര്‍ഷം നല്‍കേണ്ടത്.

പരിരക്ഷ

അപകട മരണത്തിനും തത്തുല്ല്യമായ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപയുടെയും ഭാഗീകമായ അംഗ പരിമതിയ്ക്ക് (ഒരു കണ്ണ്,കൈയ്യ്്,കാല്‍) ഒരു ലക്ഷം രൂപയുടെയും പരിരക്ഷയുണ്ടാകും.

അംഗത്തിന് 70 വയസാകുന്നതോടെ പദ്ധതിയില്‍ നിന്ന് പുറത്താകും. അല്ലെങ്കില്‍ പ്രീമിയം എടുക്കാന്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ബാലന്‍സില്ലാതെ വരികയോ ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താലും പദ്ധതിയില്‍ നിന്ന് പുറത്ത് പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com