മൂലധനത്തിനു സംരക്ഷണം പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

money in hand
SHARE

വിപണിയുടെ നേട്ടത്തിനൊപ്പം മൂലധനത്തിനു സംരക്ഷണം നല്‍കുന്ന എബിഎസ്എല്‍ഐ വെല്‍ത്ത് 360 എന്ന സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് രൂപം നല്‍കി. പരമ്പരാഗത പങ്കാളിത്തേതര പദ്ധതിയും യൂലിപ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടാണിത് അവതരിപ്പിക്കുന്നത്. പോളിസി ഉടമയ്ക്ക് വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയും മൂലധനത്തിന് ഉറപ്പോടു കൂടിയ കുറഞ്ഞ നഷ്ട സാധ്യത പ്രദാനം ചെയ്യുകയുമാണ് ലക്ഷ്യം. വിപണിയുടെ ഉയര്‍ച്ചയില്‍ നികുതിരഹിത വരുമാനം ഉണ്ടാക്കാനും ഇതു സഹായിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ പ്രീമിയവും തിരികെ ലഭിക്കും. ഒപ്പം ഫണ്ടിന്റെ മൂല്യവും ലഭിക്കും. കൂടാതെ പോളിസി കാലാവധിക്കുള്ളില്‍ ആകസ്മിക വേര്‍പാട് ഉണ്ടായാല്‍ അവകാശിക്ക്  ഉടന്‍ ചെലവുകള്‍ക്കായുള്ള തുകയും തുടര്‍ന്നുള്ള ചെലവുകള്‍ക്കായി പത്ത് ഗഡുക്കളായുള്ള തുകയും നല്‍കും.30 ദിവസം മുതല്‍ 55 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം മുതലുള്ള പ്രീമിയവും തെരഞ്ഞെടുക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA