ADVERTISEMENT
ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം ഉയര്‍ന്നു. നവംബറില്‍ ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 13.1 ശതമാനം ഉയര്‍ന്ന് 14,590.50 കോടി രൂപ ആയതായി ഐആര്‍ഡിഎഐ അറിയിച്ചു.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ 12,903.57 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് കമ്പനികള്‍ രേഖപെടുത്തിയത്. മൊത്തം 34 നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിലെ 25 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 11 ശതമാനം വര്‍ധന ഉണ്ടായി. നവംബറില്‍ 12,723.61 കോടി രൂപയുടെ പ്രീമിയം വരുമാനം  ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നേടിയത്. നവംബറില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ഏഴ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനം 29 ശതമാനം ഉയര്‍ന്ന് 1,167.66 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 903.65 കോടി രൂപയായിരുന്നു. പൊതുമേഖലയില്‍ നിന്നുള്ള ഇന്‍ഷൂറന്‍സ്  കമ്പനികളായ ആഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നിവയുടെ മൊത്തം പ്രീമിയം സമാഹരണം 42 ശതമാനം ഉയര്‍ന്ന് 699.22 കോടി രൂപയായി.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എല്ലാ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെയും കൂടി മൊത്തം പ്രീമിയം 15.57 ശതമാനം ഉയര്‍ന്ന് 1,26,048.45 കോടി രൂപയായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com