13 രൂപ ചെലവിൽ നേടാം 30 വർഷത്തേക്ക് ഒരു കോടിയുടെ ഇൻഷുറൻസ് പരിരക്ഷ

HIGHLIGHTS
  • കുടുംബത്തിനു മാസവരുമാനം ഉറപ്പാക്കുന്ന ടേം പ്ലാനുകൾക്ക് പ്രിയമേറുന്നു
669871886
SHARE

ദിവസം 13 രൂപ മാറ്റിവെയ്ക്കാൻ തയ്യാറാണോ? എങ്കിൽ 30 വർഷത്തേയ്ക്ക് നിങ്ങൾക്ക് ഒരു കോടി രൂപയുടെ ലൈഫ് കവറേജ് ഉറപ്പാക്കാം.  അതായത്  അപ്രതീക്ഷിതമായി നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത്രയും തുക കുടുംബത്തിനു കിട്ടും. ഇതു 30 വർഷ പോളിസിയിൽ 25കാരനുള്ള പ്രീമിയമാണ്. 

വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള ടേം പ്ലാനിന്റെ നിരക്കാണിത്, കമ്പനി മാറുന്നതനുസരിച്ച് പ്രീമിയം ഉയരും. അതുപോലെ നിങ്ങളുടെ പ്രായം അനുസരിച്ചും ഈ തുക ഉയരും. 30കാരനു 25 രൂപയും  40കാരനു 43 രൂപയും വരെ ആകാം. ഓൺ ലൈനായി ടേം പ്ലാൻ എടുക്കുന്നവർക്കാണ് ഈ നിരക്കിൽ പോളിസി ലഭിക്കുക.  

ബജാജ് അലൻസ്, എഡിൽവിസ് ടോക്കിയോ, കോട്ടക് ലൈഫ്, എച്ച് ഡിഎഫ്സി ലൈഫ് എന്നിവയാണ് ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഓൺ ലൈൻ ടേം പ്ലാനുകൾ ലഭ്യമാക്കുന്ന കമ്പനികൾ. പ്രീമിയം അൽപം കൂടുതലാണെങ്കിലും എൽഐസിയുടെ ടേം പ്ലാനും ജനപ്രിയമാണ്.  

നിങ്ങൾ ഇല്ലാതായാലും കുടുംബത്തിനു മാസവരുമാനം ഉറപ്പാക്കാവുന്ന ടേം പ്ലാനുകളാണ് ഇപ്പോഴത്തെ പ്രധാന ആകർഷീയത. അതേസമയം നിങ്ങളുടെ മരണാനന്തരം ഉണ്ടാകാവുന്ന കടങ്ങൾ ഒഴിവാക്കാൻ പെട്ടെന്ന് ഒരുമിച്ച് ഒരു തുക വേണമെങ്കിൽ അതും ഇത്തരം പോളിസികൾ ഉറപ്പാക്കുന്നു. മാത്രമല്ല, നിങ്ങൾ ഇല്ലാതായാൽ പങ്കാളിക്കു  ഓട്ടോമാറ്റിക്കായി കവറേജ് ലഭിക്കുന്ന പോളിസികളുമുണ്ട്. 

എന്തുകൊണ്ട് ടേം പ്ലാൻ?

പതിനായിരങ്ങൾ മുടക്കിയാലും നാലോ അഞ്ചോ ലക്ഷം രൂപയുടെ കവറേജ് തരുന്ന പരമ്പരാഗത പ്ലാനുകളുടെ സ്ഥാനത്താണ് ശുദ്ധ ഇൻഷുറൻസുമായി ടേം പ്ലാനുകൾ കടന്നു വരുന്നത്.  ചെറിയ തുകയ്ക്ക് കോടികൾ കവറേജ് തരുന്ന പോളിസികളാണ് ടേം പ്ലാനുകൾ. പക്ഷേ കാലാവധിക്കു ശേഷം പോളിസിയുടമ ജീവിച്ചിരുന്നാൽ ഒന്നും തിരികെ ലഭിക്കില്ല. നിശ്ചിത തുക തിരികെ ലഭിക്കുന്ന ടേം പ്ലാനുകൾക്ക് അധിക പ്രീമിയം നൽകേണ്ടി വരും.

അപ്രതീക്ഷിതമായി നിങ്ങളില്ലാതായാൽ കുടുംബത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും  ഈ പോളിസി എടുത്തിരിക്കണം. എന്നാൽ ജീവിതത്തിലേ ഉത്തരവാദിത്തങ്ങൾ നിറവേറ്റി കഴിഞ്ഞ ഒരാളെ സംബന്ധിച്ച്  ടേം പ്ലാൻ ആവശ്യമില്ലെന്നു കൂടി തിരിച്ചറിയണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA