ADVERTISEMENT

വാർദ്ധക്യത്തിലേക്കുളള ആദ്യ ചുവടുവെപ്പാണ് റിട്ടയർമെന്റ്. അതു കൊണ്ടു തന്നെ ആരോഗ്യ ഇൻഷൂറൻസിനാണ് മുൻഗണന നൽകേണ്ടത്. ഒപ്പം ചുരുങ്ങിയ ചിലവിൽ അപകട ഇൻഷൂറൻസും എടുക്കാം. റിട്ടയർ ചെയ്യുന്നതിന് മുന്നോടിയായി 4 വർഷം മുമ്പു ഇതിനായി പ്ലാൻ ചെയ്യണം. 60 വയസ്സിലാണ് റിട്ടയർമെന്റ് എങ്കിൽ 56 വയസ്സിലെങ്കിലും ഫാമിലി ഫ്ലോട്ടർ പോളിസിയും ഒപ്പം ഒരു ടോപ് അപ് പ്ലാനും എടുക്കണം. എങ്കിൽ റിട്ടയർ ചെയ്യുന്നതു മുതൽ നിലവിലുളള അസുഖങ്ങൾക്കും ചികിത്സാ ചിലവ് ലഭിക്കും. 

ടോപ് അപ് പ്ലാൻ

ഒരു ടോപ് അപ് പ്ലാൻ എടുത്താൽ കൂടുതൽ തുകക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂർ ചെയ്യാനാകും. മാരകരോഗങ്ങൾക്ക് മാത്രമായ ക്രിട്ടിക്കൽ ഇൽനസ് പോളിസികളും ഇന്ന് വിപണിയിലുണ്ട ്. ഇത്തരം പോളിസികളുടെ പ്രത്യേകത എന്തെന്നാൽ അസുഖം കണ്ടുപിടിച്ചാൽ ഇൻഷൂർ ചെയ്‌ത തുക മുഴുവനായും കമ്പനി പോളിസി ഉടമക്ക് മുൻകൂറായി നൽകുന്നതാണ്.

അപകടങ്ങൾ കൂടിവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ അപകട ഇൻഷൂറൻസിന് വമ്പിച്ച പ്രാധാന്യമുണ്ട ്. ഇത്തരം പോളിസികളിൽ അപകടമരണം, അംഗവൈകല്യം, അപകടം മുലമുളള ആശുപത്രി ചിലവ്, ആംബുലൻസ് ചാർജ് എന്നിവയാണ് പ്രധാനമായും കവർ ചെയ്യുക. 25 ലക്ഷം രൂപ വരെയുളള പോളിസികൾ എടുക്കാൻ വലിയ നിബന്ധനകളൊന്നും ഇല്ല. 70 വയസ്സുവരെ പ്രായമുളളവർക്ക് ഇതിൽ ചേരാവുന്നതാണ്. നാമമാത്രമായ പ്രീമിയം തുക മാത്രമെ ഇതിനായി വരുന്നുളളൂ.

റിട്ടയർ ചെയ്‌തങ്കിൽ

ഇനി റിട്ടയർ ചെയ്‌ത 60 വയസ്സു കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ ആരോഗ്യ ഇൻഷൂറൻസ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിഭാഗം പോളിസികളിലും സബ്‌ലിമിറ്റ്, കോപെയ്‌മെന്റ്, എന്നീ നിബന്ധനകൾ ഉണ്ടായിരിക്കും. എന്നാൽ നിബന്ധനകൾ കുറവുളള പോളിസികളും വിപണിയിൽ ഉണ്ടെന്ന കാര്യം മറന്നുകൂടാ. മാത്രമല്ല റൂം വാടകക്ക് അനുപാതികമായി ക്ലെയിം തുക കുറക്കുന്ന പോളിസികൾ ഇതിനേക്കാൾ അപകടകരമായ ഒന്നാണ്.  ഇത്തരം കാര്യങ്ങൾ അറിവും പരിചയവും ഉളളവരുമായി കൂടിയാലോചിച്ച് തിരഞ്ഞെടുത്താൽ മതി. ആരോഗ്യവും സന്തോഷവും ഉളള ഒരു റിട്ടയർമെന്റിന് വരുമാനവും ഒപ്പം തന്നെ സംരക്ഷണവും കൂടിയേതീരൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com