sections
MORE

ചില ആരോഗ്യ ഇൻഷുറൻസ് സംശയങ്ങൾ

HIGHLIGHTS
  • കുടുംബാഗങ്ങളുടെ ഭാവി ആവശ്യം കൂടി കണക്കിലെടുത്തുള്ള ഇൻഷുറൻസ് തെരഞ്ഞെടുക്കുക
health-insu
SHARE

Q- എനിക്ക് ഒരു ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്, ഞാൻ വിദേശത്ത് ആയിരിക്കുമ്പോൾ എന്റെ പ്രൊവിൻഷ്യൽ ഹെൽത്ത് പ്ലാൻ എന്തെങ്കിലും കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ടോ?

A-വിദേശത്ത് വൈദ്യചികിത്സ നടത്തുന്നതിനുള്ള പരിരക്ഷയോടുകൂടിയ ഹെൽത്ത് പോളിസികൾ ചില ഇൻഷുറൻസ് കമ്പനികൾ നൽകുന്നുണ്ട്. ഇതിൽ ഇന്ത്യൻ രൂപയിൽ റീഇംബേഴ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ഇന്ത്യയിൽ  ആയിരിക്കും ക്ലെയിം നൽകുന്നത്

Q- എനിക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ട്. ഈ പോളിസിയിലേക്ക് ഒരു കവർ കൂട്ടിചേർക്കാൻ കഴിയുമോ?

A- തീർച്ചയായും, പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് ഇൻഷൂർ ചെയ്ത തുക വർദ്ധിപ്പിക്കാനും അധിക കവറുകളുള്ള ഉയർന്ന പ്ലാൻ തിരഞ്ഞെടുക്കാനും കഴിയും.

Q- എന്റെ പിതാവിന് 45 വയസ്സ് ഉണ്ട്, ഞാൻ അദ്ദേഹത്തിനായി ഒരു  ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാൻ ആലോചിക്കുന്നു. അദ്ദേഹം പുകവലിക്കുന്ന ആളാണ്. പുകവലിക്കാർക്ക് വേണ്ടിയുള്ള എന്തെങ്കിലും പോളിസി ഉണ്ടോ? പുകവലിക്കാരനും പുകവലിക്കാത്തവനുമുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

A- നിങ്ങളുടെ പിതാവ് പുകവലിക്കാരനാണെങ്കിലും ഹെൽത്ത്  ഇൻഷുറൻസ് പോളിസി വാങ്ങാവുന്നതാണ്. പുകവലിക്കാർക്ക് പ്രത്യേക ഹെൽത്ത് പോളിസി ഇല്ല. ഇൻഷുറൻസ് കമ്പനികൾ പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും ഹെൽത്ത് പോളിസി നൽകും. ഇതിൽ പുകവലിക്കുള്ള ‘ലോഡിങ്’ ചിലപ്പോൾ ഉണ്ടായേക്കാം.

Q- എനിക്ക് ഈയിടെയാണ് ജോലി ലഭിച്ചത്. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാൻ ഉദ്ദേശിക്കുന്നു.വിവിധ ഓഫറുകൾ കണ്ട് ആകെ ആശയക്കുഴപ്പത്തിലായി. ആരോഗ്യ പരിരക്ഷ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണ്?

A- ഒരു ഹെൽത്ത്  ഇൻഷുറൻസ് പരിരക്ഷ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

1. പ്രീമിയം, സവിശേഷതകൾ, വിവിധ പോളിസികളുടെ കവറേജ്, ഇൻഷുറൻസ് കമ്പനികൾ എന്നിവ താരതമ്യം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

2. എല്ലാ കുടുംബാംഗങ്ങളുടെയും ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് മതിയായ ഒരു ഇൻഷൂറൻസ് തുക തിരഞ്ഞെടുക്കുക.

3. കവറേജ് സവിശേഷതകൾ താരതമ്യം ചെയ്യുമ്പോൾ ഇവ പരിശോധിക്കുക–

- റൂം വാടകയിൽ ക്യാപ്പിങ് ഇല്ല

- കോ-പേ ക്ലോസ് ഇല്ല, രോഗം തിരിച്ചുള്ള ക്യാപ്പിങ്ങോ സബ്‌ലിമിറ്റോ ഇല്ല.

-എല്ലാ ഇൻഷുറർമാർക്കും നിങ്ങളുടെ പ്രദേശത്ത് ഉള്ള നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ ഏതെല്ലാമെന്ന് പരിശോധിച്ച് ക്യാഷ്‌ലെസ് സൗകര്യത്തോടെ പരമാവധി ഭൂമിശാസ്ത്രപരമായ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒന്ന് കണ്ടെത്തുക

- ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് 12 മാസത്തെ വെയിറ്റിങ് പിരീഡ് ഉള്ളതിനാൽ വിവിധ വെയിറ്റിങ് പിരീഡുകൾ പരിശോധിക്കുക, ഇത് നേരത്തെ നിലവിലുള്ള രോഗങ്ങൾക്കും പോളിസിയിൽ സൂചിപ്പിച്ചിട്ടുള്ള ചില പട്ടികപ്പെടുത്തിയ രോഗങ്ങൾക്കും 48 മാസം വരെ നീളാവുന്നതുമാണ്.

-ഇൻഷുറൻസ് കമ്പനിയുടെ മികച്ച  ക്ലെയിം സെറ്റിൽമെന്റ് അനുപാതം.

Q- എനിക്ക് ട്രാവൽ  ഇൻഷുറൻസ് ഉണ്ട്. ഒരു ഓൺലൈൻ പോർട്ടൽ വഴിയാണ് ഞാൻ അതു വാങ്ങിയത്. അടുത്തിടെ, പോർട്ടലുകൾ വഴി വിൽക്കുന്ന ട്രാവൽ പോളിസികൾക്കായി ഐആർഡിഎഐ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എന്റെ യാത്രയെ ബാധിക്കുമോ?

A- പോർട്ടലുകൾ വഴി വിൽക്കുന്ന ട്രാവൽ പോളിസികൾക്കായി ഐആർഡിഎഐ ചില മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പോർട്ടലുകൾ കൂടാതെ / അല്ലെങ്കിൽ ആപ്പുകൾ വഴി യാത്രാ ഇൻഷുറൻസ് തെറ്റായി വിൽക്കുന്നത് നിയന്ത്രിക്കുവാനാണിത്. ഓൺലൈനിൽ ടിക്കറ്റ് വാങ്ങുന്ന സമയത്ത് ഏതെങ്കിലും ടിക്കറ്റ് ബുക്കിംഗ് പോർട്ടലിൽ ട്രാവൽ ഇൻഷുറൻസ് കവറേജ് ഓപ്ഷൻ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതായിരിക്കരുത് എന്ന് ഉറപ്പാക്കാൻ ഐആർഡിഎഐ ഇൻഷുറർമാരോട് നിർദ്ദേശിച്ചു. ആഭ്യന്തര യാത്രയുടെ കാര്യത്തിൽ, യാത്രാ തീയതിക്ക് 90 ദിവസം മുമ്പ് യാത്രാ ഇൻഷുറൻസ് വാങ്ങാൻ കഴിയില്ല. എന്നിരുന്നാലും നിങ്ങൾ ഇതിനകം  ട്രാവൽ പോളിസി വാങ്ങിയതിനാൽ, ഇത് നിങ്ങളുടെ യാത്രയെ ബാധിക്കില്ല.

ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആണ് ഉത്തരം നൽകിയത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA