sections
MORE

ആവശ്യമനുസരിച്ച് മാറ്റാവുന്ന പോളിസിയുമായി എഡില്‍വിസ് ടോക്ക്യോ ലൈഫ്

HIGHLIGHTS
  • മാറുന്ന ജീവിതാവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാം
family 7
SHARE

മാറുന്ന ജീവിതാവശ്യങ്ങൾക്കാനുസരിച്ച് ഉപയോഗിക്കാവുന്ന 'വെല്‍ത്ത് സെക്യൂര്‍ പ്ലസ്' എന്ന പുതിയൊരു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യൂലിപ്) എഡില്‍വിസ് ടോക്ക്യോ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. പ്രീമിയം അലോക്കേഷന്‍ ചാര്‍ജുകളില്ല.ഹ്രസ്വ, ദീര്‍ഘ കാല സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു
പോളിസി ബസാറുമായി ചേര്‍ന്ന് സൃഷ്ടിച്ച വെല്‍ത്ത് സെക്യുര്‍ പ്ലസ് ഉപഭോക്താവിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റും. നൂതനമായ 5പേ 6സ്റ്റേ എന്ന ഒപ്ഷന്‍ ഉപഭോക്താവിന് 5 വര്‍ഷത്തേക്ക് നിക്ഷേപം നടത്തി പിന്മാറാനുള്ള അവസരം നല്‍കുന്നു. 100 വര്‍ഷമാണ് ഇതിന്റെ കവറേജ്. വിവാഹം, കുട്ടിയുണ്ടാകുക തുടങ്ങിയ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് അനുസരിച്ച് പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യാം.പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കും ഭാവിയിലേക്ക് കരുതാനും റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാക്കാനും കുടുംബത്തിന്റെ സുരക്ഷയ്ക്കും  യോജിച്ചതാണത്രേ.
പ്രതിമാസം 1000 രൂപ മുതല്‍ പ്രീമിയത്തില്‍ പ്ലാന്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 99 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കാം. ഭാഗികമായി പിന്‍വലിക്കാനും അവസരമുണ്ട്. വരുമാനത്തിന് റിട്ടേൺ ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA