എല്‍ ഐ സി യുടെ ഭവന വായ്പയെടുത്താല്‍ ഇത്രയും തിരിച്ചടവുകള്‍ സൗജന്യം

HIGHLIGHTS
  • ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് പുതിയ പ്രഖ്യാപനം
home & money (2)
SHARE

സാമ്പത്തിക രംഗത്ത്  തളര്‍ച്ച നേരിട്ടതോടെ ഭവന വായ്പ എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ബാങ്കുകള്‍ വായ്്പയുടെ പലിശ കുറയ്ക്കുന്നുണ്ടെങ്കിലും വലിയ തോതില്‍ ഭവന വായ്പയില്‍ കുതിച്ചു ചാട്ടമുണ്ടാകുന്നില്ല. ഇതിലും വലിയ പ്രശ്‌നാമാണ് എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് നേരിടുന്നത്. വലിയ പ്രോജക്ടകളായാലും ഭവന വായ്പകളായാലും വായ്പ തോതില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി.

ആറ് ഇന്‍സ്റ്റാള്‍മെന്റ്

എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് ആറ് ഇ എം ഐ വരെ ഇളവ് ചെയ്ത് കൊടുക്കുമെന്നാണ് പുതിയ വാഗ്ദാനം.റെഡി ടു മൂവ് വീടുകള്‍ വാങ്ങുന്ന കസ്റ്റമേഴ്‌സിനാണ് ഈ ഓഫര്‍. എത്ര വര്‍ഷത്തെ കാലാവധിയിലാണോ ലോണ്‍ എടുക്കുന്നത് ആ കാലഘട്ടത്തിനുള്ളില്‍ പല തവണകളായി ആറ് ഇന്‍സ്റ്റാള്‍മെന്റുകള്‍ ഒഴിവാക്കി നല്‍കും. ആദ്യ രണ്ടു ഗഢു ആദ്യത്തെ അഞ്ച് വര്‍ഷം കഴിയുമ്പോഴും പിന്നീട് 10 വര്‍ഷം കഴിയുമ്പോഴും അവസാനത്തേത് 15 വര്‍ഷം കഴിയുമ്പോഴുമാണ് ഒഴിവാക്കി നല്‍കുന്നത്.

അടവ് തെറ്റിക്കരുത്

പക്ഷെ ഇതിന് ഒരു നിബന്ധനയുണ്ട്. ലോണ്‍ അടവില്‍ വീഴ്ച വരുത്താതിരിക്കുന്നവര്‍ക്കേ ഈ ഒഴുവിന് അര്‍ഹതയുണ്ടായിരിക്കൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോണ്‍ മുഴുവന്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ബാധകമായിരിക്കില്ല. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഭവന വായ്പയെടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോസസിംഗ് ഫീസില്‍ കുറവ് വരുത്തിയും എല്‍ ഐ സി എച്ച എഫ് എല്‍ ആപ്പു വഴി അപേക്ഷിക്കന്നവര്‍ക്ക് 4000 രൂപ കുറവു നല്‍കിയും മറ്റും കൂടുതല്‍ അപേക്ഷകരെ തേടുകയാണ് കമ്പനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA