കോവിഡ് 19 പരിരക്ഷയുമായി സ്റ്റാര്‍ ഹെല്‍ത്ത്

HIGHLIGHTS
  • 18 മുതല്‍ 65 വയസു വരെയുള്ളവർക്ക് ആനുകൂല്യം
corona-genome
SHARE

കോവിഡ് 19 പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ''സ്റ്റാര്‍ നോവല്‍ കൊറോണവൈറസ് പോളിസി'' എന്ന പോളിസി അവതരിപ്പിച്ചു. കോവിഡ് 19 ബാധിതരാവുകയം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്. സര്‍ക്കാര്‍ അംഗീകൃത പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ടെത്തുകയും ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന 18 മുതല്‍ 65 വയസു വരെ പ്രായമുള്ളവര്‍ക്ക് സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് പോളിസി ആനുകൂല്യം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതിനായി പോളിസി ഉടമകള്‍ നല്‍കേണ്ടതില്ല.  

വൈദ്യ പരിശോധന വേണ്ട

രണ്ടു വിഭാഗങ്ങളിലായാണ് പോളിസി ലഭ്യമാക്കുക. 21,000 രൂപയുടെ പോളിസിക്ക് 459 രൂപയും ജി.എസ്.ടിയും 42,000 രൂപയുടെ പോളിസിക്ക് 918 രൂപയും ജി.എസ്.ടിയും പ്രീമിയമായി അടയ്ക്കണം. 65 വയസ് വരെ പ്രായമുള്ള ആര്‍ക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ വഴിയോ പ്രീമെഡിക്കല്‍ സ്‌ക്രീനിങിന് വിധേയരാകാതെ തന്നെ പോളിസി വാങ്ങാം.  കമ്പനിയുടെ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലെല്ലാം കോവിഡ് 19നെതിരെയുള്ള പരിരക്ഷയുണ്ടെന്നും കമ്പനി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA