കൊറോണ പരിരക്ഷയാണോ ഉദേശിക്കുന്നത്, ഈ മൂന്ന് പോളിസികളിലൊന്ന് തിരഞ്ഞെടുക്കാം

HIGHLIGHTS
  • ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളും രംഗത്ത്
health-Insurance-
SHARE

കോവിഡ് 19 ബാധിതരുടെ എണ്ണം രാജ്യത്ത് കുതിച്ചുയർന്നതോടെ പ്രതിരോധ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നേറുകയാണ്. ഇതിനകം തന്നെ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ രോഗം പരന്നു കഴിഞ്ഞു. മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. നിലവിലുള്ള പല പ്ലാനുകളും കൊറോണ പരിരക്ഷ അവകാശപ്പെടുന്നുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പലപ്പോഴും ക്ലെയിം നിഷേധിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളവയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ കവറേജ് നല്‍കുന്ന പുതിയ പ്ലാനുകളുടെ സാധ്യത.

ഐ സി ഐ സി ഐ ലൊംബാര്‍ഡ്

കോവിഡ് 19 സ്ഥിരീകരിച്ചാല്‍ സം അഷ്വേര്‍ഡ് 100 ശതമാനവും ഉറപ്പു നല്‍കുന്ന പോളിസിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവിടെ ആശുപത്രി ചെലവ് എത്രയെന്ന് നോക്കാതെ മുഴുവന്‍ തുകയും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.
14 ദിവസമാണ് വെയിറ്റിംഗ് പിരീയഡ്. സാധാരണ പ്രതിരോധ ശേഷി കുറവായതിനാല്‍ മുതിര്‍ന്ന പൗരന്‍മാരാണ് കോവിഡ് റിസ്‌കില്‍ മുന്നില്‍. എന്നാല്‍ ഇവിടെ 18 നും 75 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പ്ലാനിൽ പരിരക്ഷ ലഭിക്കും.

വിദേശത്തു നിന്നു വന്നവരില്ല

ഇന്ത്യയെക്കാളും വിദേശത്താണ് വൈറസിന്റെ വ്യാപനം എന്നതിനാലും അവിടെ രോഗം പകരാന്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്നതിനാലും ഡിസംബര്‍ 31 ന് ശേഷം വിദേശത്ത് നിന്നെത്തിയവര്‍ക്ക് ഈ പ്ലാനെടുക്കാന്‍ കഴിയില്ല. 25,000 രൂപയുടെ പോളിസിക്ക് 149 രൂപയാണ് പ്രീമിയം. രോഗിയ്ക്ക് വേണ്ട ആംബുലന്‍സ് സഹായമടക്കം പാക്കേജിന്റെ ഭാഗമാണ്.

സ്റ്റാര്‍ ഹെല്‍ത്ത്

സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ വിദേശ യാത്രികരെ ഒഴിവാക്കുന്നില്ല. ആര്‍ക്കും ഈ പോളിസി എടുക്കാം. കോവിഡ് 19 പോസിറ്റിവ് എന്ന് തെളിയുകയും ആശുപത്രിവാസം ആവശ്യമായി വരികയും ചെയ്യുന്നവര്‍ക്ക് ഇതിന്റെ പരിരക്ഷ കിട്ടും.

പ്രായം 18-65

മുതിര്‍ന്നവര്‍ക്ക് കൊറോണ റിസ്‌ക് കൂടുതലാണെന്നതിനാല്‍ ഇവിടെ പരമാവധി പ്രായം 65 ആക്കി കുറച്ചിട്ടുണ്ട്. 18 വയസുമുതല്‍ ഈ പ്ലാനില്‍ അംഗമാകാം. 21,000 രൂപയുടെയും 42,000 രൂപയുടെയും പ്ലാനുകളുണ്ട്. ഇതില്‍ ആദ്യത്തേതിന് 459 രൂപയും വലിയ പ്ലാനിന് 918 രൂപയുമാണ് പ്രീമിയം ഈടാക്കുന്നത്.

ഡിജിറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

ഈ പോളിസിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പരിരക്ഷ കിട്ടും. കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് 100 ശതമാനവും ക്വാറന്റീനിലുള്ളവര്‍ക്ക് 50 ശതമാനവുമാണ് ഇവിടെ പരിരക്ഷ. ക്വാറന്റീന്‍ കാലത്തിന് ശേഷം അസുഖം നെഗറ്റീവായാലും പോളിസി ഉടമ ഇതിനര്‍ഹമാണ്. 25,000 മുതല്‍ 2 ലക്ഷം രൂപ വരെയാണ് കവറേജ്. പ്രീമിയം തുക 300 മുതല്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA