ആയൂഷ്മാന്‍ ഭാരതിന്റെ ആനുകൂല്യം കോവിഡ് -19 നും, ചികിത്സ സൗജന്യം

HIGHLIGHTS
  • ആയുഷ്മാന്‍ ഭാരത് സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ക്ക് ചികിത്സ ലക്ഷ്യമാക്കിയുള്ളതാണ്
health
SHARE

കോവിഡ്-19 രോഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കീഴിലാക്കി. ഇതോടെ ആയുഷ്മാന്‍ഭാരത് പദ്ധതിയുടെ കീഴിലുള്ളവര്‍ക്ക് വൈറസ് ബാധയ്ക്കുള്ള ടെസ്റ്റുകള്‍ സൗജന്യമാകും. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടേതാണ് തീരുമാനം. ഈ പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രിയിലും കൊറോണ ടെസ്റ്റ് സൗജന്യമായി നടത്താം.

കോവിഡ് 19 സംശയിക്കപ്പെടുന്ന രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ നിര്‍ദേശിച്ചാല്‍ അതും പദ്ധതിയുടെ പരിധിയില്‍ വരും. കൊറോണയുടെ ഭാഗമായി വരുന്ന എല്ലാ ടെസ്റ്റുകളും ലിസ്റ്റിലുള്ള സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായിരിക്കുമെന്ന് എന്‍ എച്ച് എ വൃത്തങ്ങള്‍ അറിയിച്ചു. ഇനി ഇതിന്റെ ഭാഗമായുള്ള ശ്വസതടസമടക്കമുള്ള കാര്യങ്ങള്‍ക്ക് ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലെ ചികിത്സയും ഉൾപ്പെടുത്തും.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനാ അഥവാ ആയുഷ്മാന്‍ ഭാരത് സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ക്ക് രണ്ടാം ഘട്ട, മൂന്നാം ഘട്ട ചികിത്സ ലക്ഷ്യമാക്കിയുള്ളതാണ്. 10 കോടി കൂടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധി ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA