കൊറോണയില്‍ കൈത്താങ്ങാകാന്‍ ഐ ആര്‍ ഡി എ ഐയും, വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ കൂടില്ല

HIGHLIGHTS
  • തൽക്കാലം പ്രീമിയത്തില്‍ വര്‍ധന യില്ല
Car-tips
SHARE

വാഹന ഉടമകള്‍ക്ക് തത്ക്കാലം ആശ്വസിക്കാം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ വ്യത്യാസമുണ്ടാകില്ല. ഐ ആര്‍ ഡി എ യുടെ നേരത്തെയുള്ള അറിയിപ്പനുസരിച്ച് മാര്‍ച്ച് 31 ന് ശേഷം ഇരുചക്രമടക്കമുള്ള എല്ലാ വാഹനങ്ങളുടെയും തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തില്‍ വര്‍ധന ഉണ്ടാകുമായിരുന്നു. തത്കാലം പ്രീമിയത്തില്‍ വര്‍ധന വേണ്ട എന്ന് ഐ ആര്‍ഡിഎ ഐ തീരുമാനിക്കുകയായിരുന്നു. 27 മാര്‍ച്ചിന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് എല്ലാ കമ്പനികളും നിലവിലുള്ള പ്രീമിയം തന്നെ ഏപ്രില്‍ ഒന്നിന് ശേഷവും സ്വീകരിക്കണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഇത് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ വിവിധ തരം വാഹനങ്ങള്‍ക്ക് സ്വീകരിക്കേണ്ട വ്യത്യസ്ത നിരക്കുകള്‍ ഐ ആര്‍ ഡി എ പുറത്തിറക്കിയിരുന്നു.
ഇതനുസരിച്ച് 75 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവിലുള്ള 482 രൂപയില്‍ നിന്നും 506 രൂപയായി തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ധിക്കും. 75-150 സിസി വണ്ടികള്‍ക്ക് നിലവിലെ 752 ല്‍ നിന്നും 769 രൂപയിലേക്കാണ് വര്‍ധന നിര്‍ദേശിക്കപ്പെട്ടിരുന്നത്. 150-350 സി സി വാഹനങ്ങള്‍ക്ക് 1,193 ല്‍ നിന്നും 1301 ആയി വര്‍ധന വരും. 350 സി സി യിക്ക് മുകളിലാണെങ്കില്‍ 2,571 രൂപയാകും. നിലവില്‍ ഇത് 2,323 രൂപയാണ്.

1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം 2,182 ലേക്കാണ് ഉയരുക.നിലവില്‍ ഇത് 2,072 ആണ്. 1000 മുതല്‍ 1500 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തില്‍ നിര്‍ദേശിക്കുന്ന വര്‍ധന 3,221 ല്‍ നിന്ന് 3,383 രൂപയാണ്. എന്നാല്‍ 1500 സിസിയ്ക്ക് മുകളില്‍ ശേഷിയുള്ള ആഢംബര കാറുകള്‍ക്ക് വര്‍ധന ഇല്ല. അത് നിലവിലെ 7,890 രൂപയായി തുടരും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വണ്ടികള്‍ക്കും വര്‍ധനയില്ലെന്ന് മാത്രമല്ല പ്രീമിയത്തില്‍ ഡിസ്‌കൗണ്ടും നിര്‍ദേശിക്കുന്നുണ്ട്. ഇലക്ട്രിസിറ്റിയിലോടുന്ന സ്വകാര്യ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് 15 ശതമാനമാണ് പ്രീമിയത്തില്‍ കുറവ് വരുത്താന്‍ നിര്‍ദേശിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA