ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്ക്കാന്‍ 30 ദിവസം കൂടി സമയം ലഭിക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പുതുക്കേണ്ട ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രീമിയം അടയ്ക്കുന്നതിനുള്ള സമയ പരിധി 30 ദിവസത്തേക്ക് കൂടി നീട്ടി നല്‍കാനാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( ഐആര്‍ഡിഎഐ) തീരുമാനം. മാര്‍ച്ചില്‍ പ്രീമിയം പുതുക്കേണ്ട പോളിസി ഉടമകള്‍ക്ക് ഐആര്‍ഡിഎഐ നേരത്തെ സമയപരിധി നീട്ടി നല്‍കിയിരുന്നു .
കൊറോണ അടച്ചിടല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പോളിസി ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രവര്‍ത്തനത്തില്‍ കമ്പനികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും കണക്കിലെടുത്താണ് സമയപരിധി നീട്ടാനുള്ള തീരുമാനം എന്ന് ഐആര്‍ഡിഎഐ അറിയിച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം, വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധിയും കഴിഞ്ഞ ദിവസം ഐആര്‍ഡിഎഐ നീട്ടി നല്‍കിയിരുന്നു.പ്രീമിയം കുടിശ്ശിക അടയ്ക്കാന്‍ പോളിസി ഉടമകള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പീരീഡ് അനുവദിക്കാന്‍ എല്ലാ ലൈഫ് ഇന്‍ഷൂറന്‍സ്, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളോടും ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.
HIGHLIGHTS
- എല്ലാ കമ്പനികളോടും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്