ADVERTISEMENT
കോവിഡ് ലോക്ഡൗണ്‍ നീട്ടിയതിന് തുടര്‍ച്ചയെന്നോണം ആരോഗ്യ,വാഹന ഇന്‍ഷൂറന്‍സ് പോളിസികളുടെ പുതുക്കാനുളള തീയതി മേയ് 15 വരെ നീട്ടി. മാര്‍ച്ച് 25 നും മേയ് 3 നുമിടയില്‍ കാലാവധി പൂര്‍ത്തിയായി പുതുക്കേണ്ട പോളിസികളുടെ ഗ്രേസ് പിരിയഡാണ് ധനമന്ത്രാലയം നീട്ടിയത്. മാര്‍ച്ച് 25 നും മേയ് മൂന്നിനുമിടയില്‍ പോളിസി കാലാവധി എത്തുകയും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പുതുക്കാനാവാതിരിക്കുകയും ചെയ്ത പോളിസികള്‍ക്കാണ് മേയ് 15 വരെ കാലവാധി നീട്ടി നല്‍കിയിരിക്കുന്നത്.

വാഹന ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. നേരത്തെ ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങനെ തീയതി നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ കാലാവധി പൂര്‍ത്തിയായ പോളിസികളുടെ തീയതി ഏപ്രില്‍ 21 വരെയാണ് നീട്ടി നല്‍കിയത്. പിന്നീടാണ് ഏപ്രില്‍ 14 വരെയുണ്ടായിരുന്ന ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ഗ്രേസ് പീരിയഡ് മേയ് 15 വരെ നീട്ടിയത്.

ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്നതിന് ഒരു ഗ്രേസ് പീരിയഡ് കമ്പനികള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ പുതുക്കുന്നതു വരെയുള്ള കാലത്ത് ആനുകൂല്യത്തിനര്‍ഹതയുണ്ടായിരിക്കില്ല. പുതുക്കാനുള്ള തീയതി നീട്ടി നല്‍കിയെങ്കിലും ഇക്കാലയളവിലെ ക്ലെയിമിന് പരിരക്ഷ കൊടുക്കണമെന്ന് ഐ ആര്‍ ഡി എ ഐ കമ്പനികളോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഗ്രേസ് പീരിയഡിലെ ക്ലെയിം സെറ്റില്‍മെന്റ് കമ്പനികളുടെ വിവേചനാധികാരത്തില്‍ പെടുന്ന ഒന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com