ADVERTISEMENT
കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ഓഫീസുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ആരോഗ്യ,വാഹന ഇന്‍ഷൂറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് ധനമന്ത്രാലയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ കാലാവധി പൂര്‍ത്തിയായ പോളിസികളുടെ ഗ്രേസ് പീരിയഡാണ് ഏപ്രില്‍ 21 വരെ നീട്ടി നല്‍കിയത്. എന്നാല്‍ ഈ ദിവസങ്ങളില്‍ ഉണ്ടാകുന്ന ക്ലെയിമുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമോ?

സാധാരണ നിലയില്‍ ഇത്തരം പോളിസികള്‍ പുതുക്കേണ്ട തീയതി കഴിഞ്ഞാല്‍ സ്വയം പ്രവര്‍ത്തിക്കാതാകും. അതായത് കൃത്യമായ തീയതിയ്ക്കകം പോളിസി പുതുക്കിയില്ലെങ്കില്‍ പ്രീമിയം അടച്ച് പുതുക്കുന്നതു വരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്നതിന് ഒരു ഗ്രേസ് പീരിയഡ് കമ്പനികള്‍ അനുവദിക്കാറുണ്ട്.  എന്നാല്‍ പുതുക്കുന്നതു വരെയുള്ള കാലത്ത് ആനുകൂല്യത്തിനര്‍ഹതയുണ്ടായിരിക്കില്ല.
 ഗ്രേസ് പീരിയഡ് നല്‍കിയെങ്കിലും ഇക്കാലയളവിലെ ക്ലെയിമിന് പരിരക്ഷ കൊടുക്കണമെന്ന് ഐ ആര്‍ ഡി എ ഐ കമ്പനികളോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഗ്രേസ് പീരിയഡിലെ ക്ലെയിം സെറ്റില്‍മെന്റ് കമ്പനികളുടെ വിവേചനാധികാരത്തില്‍ പെടുന്ന ഒന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com