ADVERTISEMENT
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാനുള്ള അവസരം പോളിസി ഉടമകള്‍ക്ക് ഉടന്‍ ലഭിച്ചേക്കും. ഇത് സംബന്ധിച്ച് ഐആര്‍ഡിഎഐ പുതിയ വിജ്ഞാപനം പുറത്തിറക്കി. പ്രീമിയം തവണകളായി അടയ്ക്കാനുള്ള സൗകര്യം സ്ഥിരമായിട്ടോ അതല്ലെങ്കില്‍  താല്‍കാലിക ആശ്വാസം എന്ന നിലയില്‍ അടുത്ത ഒരു വര്‍ഷത്തേക്കോ ആയിരിക്കും കമ്പനികള്‍ ലഭ്യമാക്കുക. അങ്ങനെയെങ്കില്‍  2021 മാര്‍ച്ച് 31 വരെ പുതുക്കേണ്ട എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കും തവണകളായി പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരം ലഭിക്കും.

ലോക്ഡൗണിനെ തുടര്‍ന്നുള്ള  സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച്  പ്രീമിയം അടയ്ക്കുന്നതിന്  ഇഎംഐ ഓപ്ഷന്‍ ഉടന്‍  ഉപയോഗിക്കാനുള്ള  അനുവാദം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഐ നല്‍കിയിരിക്കുകയാണ്. വര്‍ഷം തോറും ഒറ്റത്തവണ ആയാണ്  ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം കമ്പനികള്‍  സ്വീകരിക്കുന്നത്. ഇത് തവണകളായി സമാഹരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐആര്‍ഡിഎഐ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.  വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഈ സൗകര്യം നല്‍കണോ വേണ്ടയോ എന്നത് സംബന്ധിച്ച്  ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് തീരുമാനം എടുക്കാം. എങ്കിൽ പോളിസി ഉടമകള്‍ക്ക് മൂന്ന് മാസം, ആറ് മാസം  എന്നിങ്ങനെ വിവിധ ഇടവേളകള്‍ തിരഞ്ഞെടുത്ത് തവണകളായി  പ്രീമിയം അടയ്ക്കാം. ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ലഭ്യമാക്കുന്ന ഉത്പന്നങ്ങളുടെ പേരുകള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കണം എന്ന്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍  തവണകളായി പ്രീമിയം അടയ്ക്കാന്‍ അവസരം ലഭിക്കുന്നത് പോളിസി ഉടമകള്‍ക്ക് ആശ്വാസകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com