ADVERTISEMENT
സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക,് മാക്‌സ് ലൈഫില്‍ 30ശതമാനം ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്‌സിസ് ബാങ്കും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒപ്പിട്ടു. ഇതോടെ മാക്‌സ് ലൈഫ് ആക്‌സിസ് ബാങ്കിന്റേയും മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേയും സംയുക്ത സംരംഭമായി മാറും. മാക്‌സ് ലൈഫിന്റെ ടാഗ് ലൈനില്‍ ആക്‌സിസ് ബാങ്കിന്റെ പേരും ചേര്‍ക്കും.
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫില്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇപ്പോള്‍ 72.5 ശതമാനവും മിത്‌സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് 25.5 ശതമാനവും ആക്‌സിസ് ബാങ്കിന് തീരെ ചെറിയ ഓഹരി പങ്കാളിത്തവുമാണുണ്ടായിരുന്നത്. മിത്‌സുയിയുടെ 20.6 ശതമാനം ഓഹരികള്‍ ആക്‌സിസ് ബാങ്കും ശേഷിച്ചത് മാക്‌സ് ഫിനാന്‍ഷ്യലും വാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com