ADVERTISEMENT
ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ പരിധിയില്‍ നിന്ന് രോഗങ്ങളെ ഒഴിവാക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ഒരേ പോലെയാകണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നേരത്തെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ പേരെ ഇന്‍ഷൂറന്‍സ് പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെ ഒരു നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ കവറേജ് പരിധിയ്ക്ക് പുറത്ത് നിര്‍ത്തിയിരുന്ന അനവധി രോഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയ നിര്‍ദേശം. പാരമ്പര്യ രോഗങ്ങള്‍, മാനസിക ആരോഗ്യ ചികിത്സകള്‍, കൗമാരവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, കൃത്രിമമായി ജീവന്‍ നിലനിര്‍ത്തേണ്ടി വരുന്ന അവസ്ഥ, ജന്മനാ ഉള്ള ആന്തരീക അസുഖങ്ങള്‍, പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മസില്‍ ശോഷണം, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ മാനസിക ആസുഖങ്ങള്‍ എന്നിവ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിധികളില്‍ നിന്ന് ഒരു കാരണവാശാലും ഒഴിവാക്കരുതെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടത്.

പ്രീമിയം കൂടുമോ?

ഏപ്രില്‍ ഒന്നു മുതലുള്ള പോളിസികള്‍ ഈ രീതിയില്‍ തയ്യാറാക്കണമെന്ന നിര്‍ദേശമനുസരിച്ച് ചില കമ്പനികള്‍ ഇത്തരത്തില്‍ പോളിസികള്‍ ഉണ്ടാക്കി. മറ്റുള്ളവ ഇതിനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ കൂടുതല്‍ രോഗങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതോടെ പോളിസി തുകയില്‍ വര്‍ധനയുണ്ടാകുമെന്നാണ് സൂചനകള്‍. റിസ്‌ക് കൂടുതലുള്ള ഇത്തരം അസുഖങ്ങൾ കൂടി ഇന്‍ഷൂറന്‍സ് കവറേജിന്റെ പരിധിയില്‍ വരുന്നത് പോളിസി ഉടമകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. പലപ്പോഴും ഇക്കാരണത്തിന്റെ പേരിലുണ്ടാവുന്ന തര്‍ക്കങ്ങളില്‍ പെട്ട് ക്ലെയിം സെറ്റില്‍മെന്റ് നീണ്ടു പോകുന്ന സാഹചര്യവുമുണ്ട്.

ആഴ്ചകള്‍ നീളുന്ന കോവിഡ് ചികിത്സ

കോവിഡ് സമസ്തമേഖലയിലുമെന്ന പോലെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലും മാറ്റങ്ങള്‍ക്ക് കാരണമായേക്കും. കോവിഡ് രോഗികളുടെ ആശുപത്രി വാസം ആഴ്ചകളോളം നീളുകയാണ്. ഇത് കമ്പനികള്‍ക്ക് അധിക ബാധ്യത വരുത്തി വയ്ക്കാം.അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം, എച്ച് ഐ വി തുടങ്ങിയവയെല്ലാം പരിരിക്ഷയില്‍ ഉള്‍പ്പെടുത്താമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് മുകളില്‍ പറഞ്ഞ കണ്ടീഷനുകളുമായി ബന്ധപ്പെട്ട ചികിത്സകള്‍. ഇപ്പറഞ്ഞ കാരണങ്ങളാല്‍ പോളിസിയുടെ പ്രീമിയം തുകയില്‍ കമ്പനികള്‍ വര്‍ധന വരുത്തിയേക്കും. ഇതു കൂടാതെയാണ് ചികിൽസാചെലവിലുള്ള പണപ്പെരുപ്പം. ഇത് സാധാരണ നിലയില്‍ 5-10 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com