ADVERTISEMENT
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2020 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 16,592 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,792 കോടി രൂപയെ അപേക്ഷിച്ച്  20 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ പോളിസികളില്‍ 27 ശതമാനം വളര്‍ച്ചയോടെ 2,082 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണു നേടിയിട്ടുള്ളത്. 1,422 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 14 ശതമാനം വര്‍ധനവോടെ 1,60,363 കോടി രൂപയിലും എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com