ADVERTISEMENT
ഏതൊരു ഇൻഷുറൻസും വാങ്ങുന്ന വേളയിൽ പോളിസി എടുക്കുന്ന ആളിന്റെ വ്യക്തവും സത്യസന്ധവുമായ ആരോഗ്യ,വ്യക്തിഗത വിവരങ്ങൾ മാത്രമേ നൽകാവൂ.ആരോഗ്യ ഇൻഷുറൻസ് പോളിസിയാണെങ്കില്‍ ഇക്കാര്യത്തിൽ യാതൊരു തരത്തിലും വെള്ളം ചേർക്കാൻ പാടില്ല. മറിച്ചാണെങ്കിൽ പോളിസി എടുക്കുന്നതിന്റെ ഉദ്ദേശം തന്നെ സാധിക്കാതെ പോകും. പ്രീമിയം കുറയുമെന്ന് കരുതി വിവരങ്ങൾ മറച്ചു വെക്കുന്ന പ്രവണതയാണ് പൊതുവെയുള്ളത്.പക്ഷെ പിന്നീട് ക്ലെയിം ഉണ്ടാകുന്ന വേളയിൽ പോളിസി ഉടമ നൽകിയ വിവരങ്ങൾ യഥാർത്ഥമാണോ എന്ന് വിവരങ്ങൾ പരിശോധിക്കുമ്പോൾ കമ്പനിക്ക് അറിയാനാകും.പോളിസി നിഷേധിക്കാനത് കാരണമാകും. അതുകൊണ്ട് പോളിസി എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍, നിലവിലുള്ള അസുഖങ്ങൾ ഉൾപ്പടെ, ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കണം. എങ്കില്‍ മാത്രമേ പിന്നീട് പോളിസിയിൽ ക്ലെയിം നിഷേധിക്കുന്നത് ഒഴിവാക്കാനാകൂ. പോളിസി എടുക്കാന്‍ അവസാന തീരുമാനമെടുക്കും മുമ്പ് അതു സംബന്ധിച്ച നിബന്ധനകള്‍ വിശദമായി മനസിലാക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com