ആരോഗ്യ ഇന്‍ഷുറന്‍സ് എങ്ങനെ നികുതി ഇളവിന് സഹായിക്കും

HIGHLIGHTS
  • . ആരോഗ്യ ഇന്‍ഷുറന്‍സിലെ നികുതി നേട്ടങ്ങളറിഞ്ഞിരിക്കണം
health insurance
SHARE

നിങ്ങളുടെ കുത്തനെ ഉയരുന്ന മെഡിക്കല്‍ ചെലവ് വഹിക്കുന്നു എന്ന പോലെ  ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ലാഭത്തിനും വഴിയൊരുക്കുന്നു.അതായത് ചികിൽസയുടെ വേളയിൽ മനസമാധാനം തരുന്നു എന്നു മാത്രമല്ല, കഷ്ടപ്പെട്ട് ഉണ്ടാക്കിയ വരുമാനം നികുതിയായി പോകുന്നതും തടയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനു വേണ്ടി മുടക്കുന്ന പ്രീമിയം ആദായ നികുതിയുടെ സെക്ഷന്‍ 80ഡി പ്രകാരം ആനുകൂല്യവും നൽകുന്നു. എന്നാല്‍ ഇളവ് ആവശ്യപ്പെടാവുന്ന തുകയ്ക്ക് ഒരു പരിധിയുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിലെ നികുതി നേട്ടങ്ങളെക്കുറിച്ച് മനസിലാക്കാം:

∙നിങ്ങള്‍ക്കും പങ്കാളിക്കും കുട്ടികള്‍ക്കുമായി ഒരു പോളിസി എടുത്താല്‍ പ്രീമിയത്തില്‍ പരമാവധി 25,000 രൂപവരെ കുറവ് ലഭിക്കും.

∙നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനാണെങ്കില്‍ ഈ ഇളവ് പരിധി 30,000 രൂപവരെയാകും.

∙മാതാപിതാക്കള്‍ക്കായാണ് നിങ്ങള്‍ പോളിസി എടുത്തതെങ്കില്‍ കുറവ് 25,000 രൂപയാണ്.

∙നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ഈ പരിധി 30,000 രൂപയായി ഉയരും.

∙നിങ്ങള്‍ക്കും പങ്കാളിക്കും കുട്ടികള്‍ക്കും ഒരു പോളിസിയും, മാതാപിതാക്കള്‍ക്കായി മറ്റൊരു പോളിസിയും എടുത്താല്‍. നിങ്ങള്‍ക്ക് രണ്ട് ഇളവുകള്‍ ലഭിക്കും: നിങ്ങളുടെ പോളിസിക്ക് 25,000 രൂപവരെ, മാതാപിതാക്കളുടെ പോളിസിക്ക് 25,000 രൂപവരെ.

∙നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍, അവര്‍ക്കായി ഒരു പ്ലാന്‍ എടുത്താല്‍, നിങ്ങള്‍ക്ക് രണ്ട് ഇളവ് ലഭിക്കും, നിങ്ങളുടെ പോളിസിക്ക് 25000 രൂപവരെ, മാതാപിതാക്കളുടെ പോളിസിക്ക് 30000 രൂപവരെ.

∙നിങ്ങളും മാതാപിതാക്കളും മുതിര്‍ന്ന പൗരന്മാരാണെങ്കില്‍, നിങ്ങളുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കുമായി രണ്ടു പോളിസി എടുക്കുമ്പോള്‍, നിങ്ങള്‍ക്ക് 30,000രൂപയുടെ വീതം രണ്ട് ഇളവ് ലഭിക്കും:

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ശരിയായ പ്ലന്‍ തെരഞ്ഞെടുക്കും മുമ്പ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസി അംഗീകാരമുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും തെരഞ്ഞെടുക്കുക. സര്‍വീസും ക്ലെയിം സെറ്റില്‍മെന്റും പരിശോധിച്ച് വേണം ഇത് തീരുമാനിക്കാന്‍. പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യവും ഇതുതന്നെ. കുറഞ്ഞ നിരക്കിലെ പോളിസികള്‍ എപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നില്ല. അവസാന തീരുമാനം എടുക്കും മുമ്പ് പോളിസി സംബന്ധമായ നിബന്ധനകള്‍ ശ്രദ്ധയോടെ വായിക്കണം.
ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA