ഓടാത്ത കാറിന് പ്രീമിയം അടയ്‌ക്കേണ്ട, സ്വിച്ച് ഓഫ് സംവിധാനമുള്ള പോളിസിയുടെ വിശേഷങ്ങള്‍

HIGHLIGHTS
  • ഓടാത്ത കാറിന് പ്രീമിയം വേണ്ട
taxi-car
SHARE

ആവശ്യമുള്ളപ്പോള്‍ ഓണ്‍ ആക്കാം, അല്ലെങ്കില്‍ ഓഫ് മോഡില്‍ ഇടാം. ഇങ്ങനെയുള്ള ഒരു വാഹന ഇന്‍ഷൂറന്‍സ് പോളിസിയെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഇത് യാഥാര്‍ഥ്യമാവുകയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് മാത്രം പോളിസി ഫ്രെയിം ചെയ്യുക എന്ന ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ചുള്ള സാന്‍ഡ് ബോക്‌സ് പോളിസി അവതരിപ്പിച്ചിരിക്കുന്നത് എഡല്‍വീസ് ജനറല്‍ ഇന്‍ഷൂറന്‍സ് ആണ്. അപ്പ് അധിഷ്ഠിത മോട്ടോര്‍ ഇന്‍ഷൂറന്‍സ് ഓണ്‍ ഡാമേജ് പോളിസിയുടെ പേര് ് 'എഡില്‍വീസ് സ്വിച്ച'് എന്നാണ്.

ഓടാത്ത കാറിന് പ്രീമിയം വേണ്ട

വാഹനങ്ങളുടെ ഉപയോഗമനുസരിച്ച് ഉടമകള്‍ക്ക് മോട്ടോര്‍ ഇന്‍ഷൂറന്‍സ് പോളിസി കവറേജ് ഓണാക്കുകയോ ഓഫ് ആക്കുകയോ ചെയ്യാം. ഒരേ ഉടമയുടെ ഒന്നിലധികം വാഹനങ്ങള്‍ ഒരേ പോളിസിയില്‍ കവര്‍ ചെയ്യാനും എഡില്‍വീസ് സ്വിച്ച് സാഹചര്യമൊരുക്കുന്നുണ്ട്. എല്ലാവരും എല്ലാ വാഹനങ്ങളും തുടര്‍ച്ചയായി ഉപയോഗിക്കുന്നവരായിരിക്കില്ല. ഒരു സാധാരണ വീട്ടില്‍ തന്നെ രണ്ടും മൂന്നും വാഹനങ്ങളുള്ളപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനത്തിനും വലിയ തുകയുടെ പോളിസി എടുക്കേണ്ട ആവശ്യമില്ല. അതുപോലെ പലരും അത്യാവശ്യത്തിന് മാത്രം കാറെടുക്കുന്നവരും അല്ലാത്ത സമയങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ആയിരിക്കും. ഓടാതെ കിടക്കുമ്പോള്‍ കാറിന് പരിരക്ഷ ആവശ്യമില്ല. ഇവിടെയാണ് സ്വച്ച് ഓഫ് ഉപയോഗിക്കാനാവുക. ഉപയോഗത്തിനനുസരിച്ച് മാത്രം പ്രീമിയം തുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ വലിയ തുക ലാഭിക്കാനാവുമെന്ന് കമ്പനി പറയുന്നു.

ഡ്രൈവര്‍ ആണ് താരം

'ഉപയോഗത്തിനനുസരിച്ച് മാത്രം പണം' ആശയത്തിന്‍ കീഴില്‍ വരുന്ന ഇത്തരം പോളിസികളില്‍ ഉപയോഗം, ഡ്രൈവിംഗ് രീതികള്‍ എന്നിവ അനുസരിച്ചാവും പ്രീമിയം തുക നിശ്ചയിക്കുക. ഇതുവരെ ഏതുതരം വാഹനം, അതിന്റെ  മോഡല്‍, പ്രായം, മേക്ക് എന്നിവ അനുസരിച്ചായിരുന്നു പ്രീമിയം നിശ്ചയിച്ചിരുന്നത്. ഡ്രൈവര്‍ അധിഷ്ഠിത പോളിസി ആയതിനാല്‍ ഇവിടെ വാഹനം ഓടിക്കുന്ന ആളുടെ പ്രായവും പരിചയവുമായിരിക്കും പ്രധാനമായും പരിഗണിക്കപ്പെടുക.

പ്രീമിയം ഉപയോഗിച്ച ദിവസം കണക്കാക്കി

വാഹനങ്ങള്‍ ഉപയോഗിക്കുന്ന ദിവസങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രീമിയം തുക നിശ്ചയിക്കുന്നതിനാല്‍ ഉപഭോക്താവിന് ഏറെ ആദായകരമായിരിക്കും ഈ പോളിസികളെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവിടെ ഒരു ദിവസം വാഹനം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കി ആപ്പില്‍ ഓഫ് മോഡോ, ഓണ്‍ മോഡോ സ്വയം സെറ്റ് ചെയ്യാം. അപകടവുമായി ബന്ധപ്പെട്ട കവറേജുകള്‍ പക്ഷെ ഓണ്‍ മോഡില്‍ മാത്രമേ ലഭിക്കു. അതേസമയം തീപ്പിടുത്തം, മോഷണം എന്നിവയ്‌ക്കെല്ലാം ഓഫ് മോഡ് ആയിരുന്നാല്‍ പോലും 365 ദിവസവും കവറേജ് ലഭിക്കും

English Summery:Features of Motor Policy with Switch off Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA