ADVERTISEMENT
ഏഗോണ്‍ ലൈഫ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടുമായി ചേര്‍ന്ന് ഈ രംഗത്തെ ആദ്യത്തെ കോവിഡ്-19 കവറോടു കൂടിയ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. ഒരു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവ് ഉള്‍പ്പെടുന്നതാണ് ഇന്‍ഷുറന്‍സ്.
കോവിഡ്-19നെതിരെ ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് പരിരക്ഷയുറപ്പാക്കുന്നതിനാണ് സഹകരണം. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആപ്പില്‍ നിന്നും ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാകും. കോവിഡ്-19 ആദ്യമായി ഉറപ്പിച്ചാല്‍ ഏറ്റവും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ഒരു ലക്ഷം രൂപവരെ ചെലവ് ലഭിക്കും. മരണപ്പെട്ടാല്‍ ഇന്‍ഷുര്‍ ചെയ്ത തുകയും ഇതോടൊപ്പം ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് വഴി ലഭ്യമാക്കുന്ന ഉല്‍പ്പന്നത്തിലൂടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥയിലായ ലക്ഷക്കണക്കിന് ആളുകളെ വീടിന്റെ സുരക്ഷിതത്വത്തില്‍ തന്നെ മിതമായ നിരക്കില്‍ സഹായിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com