225 രൂപയ്ക്ക് കൊറോണ വൈറസ് പരിരക്ഷ

HIGHLIGHTS
  • മൂന്നു മാസം മുതല്‍ 60 വയസുവരെയുള്ളവര്‍ക്കാണ് പരിരക്ഷ
corona-virus
SHARE

225 രൂപയുടെ കുറഞ്ഞ പ്രീമിയത്തിൽ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം, കോവിഡ്-19 കവറേജുള്ള രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നു.
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന പോളിസിയില്‍ കോവിഡ് ടെസ്റ്റ് പരിശോധനയില്‍ പോസിറ്റീവായാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ചെലവിനുള്‍പ്പടെ ഉള്‍പ്പടെ കവറേജ് നല്‍കുന്നു. മിതമായ നിരക്കിലുള്ള പ്ലാന്‍ ഇന്‍ഷുര്‍ തുകയുടെ 100 ശതമാനവും ലഭ്യമാക്കുന്നു. രോഗി സാമ്പത്തിക സഹായത്തിനായി രോഗം പൂര്‍ണമായും ഭേദമാകും വരെ കാത്തിരിക്കേണ്ടതില്ല. മൂന്നു മാസം മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് പരിരക്ഷ കിട്ടും. 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെയാണ് ഉറപ്പു നല്‍കുന്ന ഇന്‍ഷുറന്‍സ് തുക.

∙പേടിഎം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലളിതമായി പോളിസി എടുക്കാം:
∙പേടിഎം ആപ്പ് തുറന്ന് 'ബാങ്കിങ് ആന്‍ഡ് ഫൈനാന്‍സ്' ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക.
∙കൊറോണ വൈറസ് ഇന്‍ഷുറന്‍സ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് 25,000 മുതല്‍ 2 ലക്ഷം രൂപവരെയുള്ള തുകയില്‍ നിന്നു തെരഞ്ഞെടുക്കുക.
∙പ്ലാന്‍ വിവരങ്ങളും നേട്ടങ്ങളും പരിശോധിച്ച് മുന്നോട്ട് പോകുക.
∙പോളിസി ഉടമയുടെ വിവരങ്ങള്‍ പൂരിപ്പിക്കുക. പേര്, മൊബൈല്‍ നമ്പര്‍, ജനന തീയതി, ഇ-മെയില്‍ വിലാസം തുടങ്ങിയവ.
∙പോളിസി ബ്രോഷര്‍ ഡൗണ്‍ലോഡ് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
∙ഉപാധികളും നിബന്ധനകളും അംഗീകരിച്ച് പ്രീമിയം തുക അടയ്ക്കുക.

അത്രയും മതി. പോളിസി സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ വരും.
സര്‍ട്ടിഫിക്കറ്റിലെ ആരംഭ തീയതിയുടെ 15 ദിവസത്തിനുള്ളില്‍ ക്വാറന്റൈനിലായവരെ കവറേജില്‍ ഉള്‍പ്പെടുത്തില്ല. ക്ലെയിമിനായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ക്ലെയിം ഫോം, കോവിഡ്-19 സ്ഥിരീകരണ റിപ്പോര്‍ട്ട്, ആശുപത്രി ബില്‍ (ക്വാറന്റൈന്‍ ആണെങ്കില്‍) തുടങ്ങിയ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക. ക്ലെയിം അംഗീകരിച്ചാലുടന്‍ തുക പോളിസി ഉടമയ്ക്കു ലഭിക്കും.

English Summery:Corona Coverage Policy from Paytm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA