വാഹനങ്ങളുടെ ഓണ്‍ റോഡ് വില കുറയും

HIGHLIGHTS
  • നിര്‍ബന്ധിത പാക്കേജ്ഡ് പോളിസികള്‍ പിന്‍വലിക്കുന്നു
buying-car
Car Buying Tips
SHARE

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കിയിരുന്ന ദീര്‍ഘ കാലാവധിയുള്ള പക്കേജ്ഡ് തേര്‍ഡ് പാര്‍ട്ടി പോളിസിയും ഓണ്‍ ഡാമേജ് പോളിസിയും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പിന്‍വലിച്ചു. ഇത്തരം പാക്കേജുകള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിച്ച് എടുപ്പിക്കുന്നുണ്ടെന്നും പുതിയ വാഹനങ്ങളുടെ വില്‍പന വില അധികരിക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്നുമാണ് ഐ ആര്‍ ഡി എ ഐ യുടെ വിശദീകരണം. നിലവില്‍ വാഹനത്തോടൊപ്പം ഓഫര്‍ ചെയ്യുന്ന ദീര്‍ഘകാല പാക്കേജ് പോളിസികള്‍ വിശകലനം ചെയ്തിട്ടാണ് അതോറിറ്റി ഇങ്ങനെ ഒരു നിലപാടിലെത്തിയത്.  കാറുകള്‍ക്ക് മൂന്ന് വര്‍ഷവും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവുമാണ് ഇത്തരം പാക്കേജുകള്‍ നല്‍കിയിരുന്നത്. ഇത്തരം ദീര്‍ഘകാല പോളിസികള്‍ പുതിയ വാഹനങ്ങളെടുക്കുമ്പോള്‍ അവയുടെ 'ഓണ്‍ റോഡ്'  വിലയില്‍ വലിയ വര്‍ധന ഉണ്ടാക്കിയിരുന്നു.സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട വിപണിയില്‍  ഇത് വാഹന വില്‍പന കുറയുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധ കൂടി വന്നതോടെ വാഹന വില്‍പന അപകടകരമാം വിധം താഴെ പോയി.

വാഹന വിപണിക്ക് ഒരു കൈത്താങ്ങ്

നിലവില്‍ വിപണിയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല കവറേജുള്ള പോളിസികളെ വിലയിരുത്തി അത് നടപ്പില്‍ വരുത്തിയതിലുള്ള ആശങ്ക മനസിലാക്കി 'ദീര്‍ഘകാല പാക്കേജ് കവര്‍' ആഗസ്ത് ഒന്നു മുതല്‍ നിര്‍ത്തലാക്കുകയാണെന്ന് ഐ ആര്‍ ഡി എ വ്യക്തമാക്കി.

കമ്പനികളുടെ സമ്പത്തിക താത്പര്യം മൂലം പാക്കേജ്ഡ് പോളിസികളുടെ നിര്‍ബന്ധിത വില്‍പന വളരെ അധികമായിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തെ ഓണ്‍ ഡാമേജ് കവറും മൂന്ന്/ അഞ്ച് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി കവറുമാണ് പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നത്. പ്രകൃതി ദൂരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവ മൂലം വാഹനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള പരിരക്ഷയാണ് ഓണ്‍ ഡാമേജ് കവര്‍. വാഹനമുപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടമാണ് തേര്‍ഡ് പാര്‍ട്ടി കവറേജില്‍ പരിഹരിക്കപ്പെടുന്നത്.
നിരത്തിലിറങ്ങുന്ന മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ഇല്ല എന്ന സാഹചര്യം വിലയിരുത്തി ഇത് പരിഹരിക്കുന്നതിന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശമനുസരിച്ച് 2018 സെപ്തംബറിലാണ് ദീര്‍ഘകാല പാക്കേജ് പോളിസികള്‍ നല്‍കി തുടങ്ങിയത്. 1.8 കോടി വാഹനങ്ങളില്‍ മൂന്നിലൊന്നിനും ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്തത് അപകടങ്ങളും മറ്റും സംഭവിക്കുമ്പോള്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

English Summery:On Road Price of Vehicles may Come Down  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA