ADVERTISEMENT

വ്യാജ ലൈസന്‍സ് നല്‍കി ജോലിക്ക് കയറിയ ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍ പെട്ടാല്‍ ക്ലെയിം നിഷേധിക്കാമോ? പറ്റില്ലെന്ന് സുപ്രീം കോടതി. അപകടമുണ്ടാകുമ്പോള്‍ ഡ്രൈവര്‍ക്ക് ഉണ്ടായിരുന്ന ലൈസന്‍സ് വ്യാജമായി ഉണ്ടാക്കിയതായതിനാല്‍ ക്ലെയിം അനുവദിക്കാനാവില്ലെന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം കോടതി തള്ളി. ഒരാളെ ഡ്രൈവര്‍ പണിയ്ക്ക് വയ്ക്കുമ്പോള്‍ രാജ്യത്തെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും പോയി അയാള്‍ നല്‍കിയ ലൈസന്‍സ് വേരിഫൈ ചെയ്യാന്‍ ഉടമയ്ക്കാകില്ലെന്ന് കോടതി പറഞ്ഞു. പ്രത്യേകിച്ച് ഡ്രൈവിങ് സംബന്ധിച്ച് മറ്റൊരു സംശയവും തോന്നാത്ത സാഹചര്യത്തില്‍.

കാര്‍ അപകടത്തില്‍ ഉടമയായ അച്ഛനും മകളും മരിച്ചതിനെ തുടര്‍ന്നാണ് കേസ്. ഡ്രൈവറുടേത് വ്യാജ ലൈസന്‍സായതിനാല്‍ ക്ലെയിം നല്‍കാനാവില്ലെന്ന് യുണൈറ്റഡ് ഇൻഡ്യ ഇന്‍ഷൂറന്‍സ് കമ്പനി നിലപാടെടുത്തു. ഇതിനെ സാധൂകരിച്ചുകൊണ്ട്
വ്യാജ ലൈസന്‍സുളള ആള്‍ അപകടമുണ്ടാക്കിയാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീടാണ് ഇരകളുടെ കുടുംബം സുപ്രീം കോടതിയില്‍ എത്തിയത്.

കമ്മീഷന്റെ വിധി റദ്ദാക്കിക്കൊണ്ട്, ജസ്റ്റിസ്മാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബഞ്ച് ഒരാളെ ഡ്രൈവര്‍ ജോലിക്ക് നിയമിക്കുമ്പോള്‍ ഹാജരാക്കുന്ന ലൈസന്‍സ് രാജ്യത്തെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും അന്വേഷിച്ച് ബോധ്യപെടാനാവില്ലെന്ന് വ്യക്തമാക്കി. ഡ്രൈവറെ നിയമിക്കുമ്പോള്‍ ലൈസന്‍സ് പരിശോധിക്കേണ്ടതാണ്. യഥാര്‍ഥത്തിലുളളത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ലൈസന്‍സ് കൂടുതല്‍ പരിശോധനയ്ക്ക് നല്‍കും എന്ന് കരുതാനാവില്ല.അല്ലെങ്കില്‍ വാഹനമോടിക്കുമ്പോള്‍  ഉടമയ്ക്ക് വല്ല വിധേനയുള്ള സംശയവും ഉടലെടുക്കണം. അല്ലാത്തിടത്തോളം കാലം ലൈസന്‍സുള്ള ഒരാള്‍ വാഹനമോടിക്കുന്നു എന്ന നിലയിലായിരിക്കും ഉടമ.

അപകട സമയത്ത് യഥാർത്ഥ ലൈസന്‍സ് ഇല്ലെങ്കില്‍ ക്ലെയിമിന് അര്‍ഹതയില്ല എന്ന ഇന്‍ഷൂറന്‍സ് ചട്ടം ഇവിടെ ബാധകമാവില്ല. അല്ലെങ്കില്‍ ഉടമയ്ക്ക് ഇത് അറിയാമായിരുന്നുവെന്ന് കമ്പനി തെളിയിക്കേണ്ടി വരും. ഇവിടെ ഉടമയെ തന്നെ ഡ്രൈവര്‍ ചതിക്കുകയായിരുന്നു- കോടതി ഉത്തരവില്‍ പറഞ്ഞു.

English Summery: Claim for Driver with Fake License

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com