വരുന്നു, കോവിഡ് പ്രത്യേക പോളിസികള്‍

HIGHLIGHTS
  • 15 ദിവസമായിരിക്കും പോളിസിയുടെ വെയിറ്റിംഗ് പീരിയഡ്
Covid - Corona Virus
SHARE

കോവിഡ് 19 വൈറസ് കുറെക്കാലമെങ്കിലും ജീവിതത്തോടൊപ്പം തുടര്‍ന്നേയ്ക്കും എന്ന് തീരിച്ചയായതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസകിളും ആ രീതിയില്‍ തയ്യാറാക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി. ഇതിന്റെ ഭാഗമായി അടിസ്ഥാന ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് കോവിഡ് 19 ആരോഗ്യ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ കമ്പനികള്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. കോവിഡ് പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്യാനാണ് ആവശ്യം. കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയും ഇതോടെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമാകും. ഇത്തരം പോളിസികളില്‍ അനവധി ആഡ് ഓണ്‍ സേവനങ്ങള്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ എല്ലാം പോളിസി കവര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ കമ്പനികളും പുറത്തിറക്കണമെന്ന് നിര്‍ദേശിക്കപ്പെടുന്ന പോളിസികള്‍ ജൂണ്‍ 30 ഓടെ വിപണിയില്‍ ലഭ്യമാകുമെന്ന് കരുതുന്നു.
15 ദിവസമായിരിക്കും പോളിസിയുടെ വെയിറ്റിംഗ് പീരിയഡ്. പോളിസി എടുത്ത് 15 ദിവസത്തിനുള്ളലുള്ള ക്ലെയിമുകള്‍ അനുവദിക്കുന്നതല്ല.

പ്രത്യേകതകള്‍ ഇവയാണ്

ചുരുങ്ങിയ  സം ഇന്‍ഷ്വേര്‍ഡ് തുക 50,000 വും പരമാവധി 500,000 ആയിരിക്കും. ഇതില്‍ ഐ സി യു ചാര്‍ജ് ദിവസം 10,000 രൂപയെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുറിവാടക ദിവസം 5000 രൂപയും ക്വാറന്റീന്‍ ചാര്‍ജ് പ്രതിദിനം 3000 രൂപയും ആയിരിക്കും.

പോളിസി കാലാവധി ഒരു വര്‍ഷമായിരിക്കും.

ഈ പോളിസിയിലുള്‍പ്പെടുന്ന ആശുപത്രി ചെലവുകള്‍  മുറിവാടക, നഴ്‌സിംഗ് കെയര്‍, താമസ ചെലവ്, ഇതെല്ലാം കൂടി പരമാവധി 5000 രൂപയാണ്. ഡോക്ടറുടെ സേവനങ്ങള്‍, ഒപ്പറേഷന്‍ തിയറ്റര്‍, അനസ്‌തേഷ്യ, ഓക്‌സിജന്‍ തുടങ്ങിയവയെല്ലാം ഇതിലും ഉള്‍പ്പെടുന്നു. 2000 രൂപ ആംബുലന്‍സ് സഹായമുണ്ടാകും. ആശുപത്രി വാസത്തിന് മുമ്പുള്ള മെഡിക്കല്‍ ചെലവുകള്‍ 30 ദിവസത്തേയ്ക്ക് ബാധകമാണ്. പ്രീമിയം മാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറുമാസം കൂടുമ്പോള്‍ അല്ലെങ്കില്‍ വര്‍ഷം എന്നിങ്ങനെ അടയ്ക്കാം.

English Summery:Covid Special Policies are Coming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA