മണ്‍സൂണ്‍ എത്തി, വാഹനങ്ങളുടെ എഞ്ചിന് പരിരക്ഷയുണ്ടോ?

HIGHLIGHTS
  • മഴക്കാലത്ത് മനസമാധാനത്തോടെ വാഹനമോടിക്കാന്‍ ആവശ്യമായ ഇന്‍ഷൂറന്‍സ് കവറേജ് സ്വന്തമാക്കുക
industry or job
SHARE

മണ്‍സൂണ്‍ കനക്കുകയാണല്ലോ. പതിവു പോലെ ഇക്കുറിയും റോഡില്‍ വെള്ളം നിറയും. ആളുകള്‍ വാഹനങ്ങള്‍ റോഡിലിറക്കുകയും ചെയ്യും. അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മഴയും വെള്ളവും നോക്കിയാല്‍ കാര്യം നടക്കില്ല. പിന്നെ ചെയ്യാനുള്ളത് മഴക്കാലത്ത് മനസമാധാനത്തോടെ വാഹനമോടിക്കാന്‍ ആവശ്യമായ ഇന്‍ഷൂറന്‍സ് കവറേജ് സ്വന്തമാക്കുക എന്നുള്ളതാണ്. ഒപ്പം വെള്ളത്തില്‍ പെട്ടുപോയാല്‍ എന്തു ചെയ്യണമെന്നും അറിയണം.
സാധാരണയായി വെള്ളം കയറി എഞ്ചിന്‍ നിന്നുപോയതിനെ തുടര്‍ന്നുണ്ടാകുന്ന ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ മണ്‍സൂണ്‍ കാലയളവില്‍ ഉയരാറുണ്ട്. സ്വാഭാവികമായും ഇത് ഒരു അപകടമല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം നിരസിക്കുകയും ചെയ്യും.

വെള്ളക്കെട്ടില്‍ അകപ്പെട്ടാല്‍

വെള്ളം കയറുന്നതിനാല്‍ എഞ്ചിന്‍ നിന്നു പോകുന്നതിനെയാണ് സാങ്കേതികമായ ഹൈഡ്രോളിക് ലോക് എന്നു പറയുന്നത്. മഴക്കാലത്തെ അപകട ഇതര ക്ലെയിമുകളില്‍ ഭൂരിഭാഗവും ഇതാണ്. വെള്ളത്തില്‍ മുങ്ങികിടക്കുന്ന വാഹനം സറ്റാര്‍ട്ട് ചെയ്യുമ്പോഴാണ് എഞ്ചില്‍ ലോക്കാവുന്നത്. വെള്ളക്കെട്ടിലൂടെ ഓടുന്ന വാഹനം നിന്നുപോയതിന് ശേഷം രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യുന്നതും അപകടകരമാണ്. ചിലര്‍ തുടര്‍ച്ചയായി സ്റ്റാര്‍ട്ടിംഗ് ബട്ടണ്‍/ കീ അമര്‍ത്തികൊണ്ടേയിരിക്കും. ഇതും അനുവദനീയമല്ല. ഇതൊന്നും ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണക്കില്‍ അപകടങ്ങളായി വരുന്നില്ല. അതുകൊണ്ട് അപകട ഇന്‍ഷൂറന്‍സ് മാത്രം എടുത്തിട്ടുള്ള വാഹനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരികയുമില്ല. കമ്പനികള്‍ ഇത്തരം ക്ലെയിമുകള്‍ അനുവദിക്കുകയുമില്ല്.  ഇവിടെ കമ്പനികള്‍ ഉടമയുടെ അശ്രദ്ധമായിട്ടാണ്  ഇതിനെ വിലയിരുത്തുക. അതേസമയം ജലനിരപ്പിനെ കുറിച്ച് ഡ്രൈവര്‍ക്ക് അറിയില്ലാതിരുന്ന സാഹചര്യമാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇതൊരു അപകടമായി മാറും. അപ്പോഴും നിന്നു പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ ശ്രദ്ധക്കുറവാകും. അതുകൊണ്ട് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനിയും വാഹന ഉടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്.

ഈ മുന്‍കരുതല്‍ എടുക്കാം

ചില മുന്‍കരുതല്‍ ഇവിടെ എടുക്കാവുന്നതാണ്. കാര്‍ മുങ്ങിപോവുന്ന സാഹചര്യമുണ്ടായാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാതെ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കഴിയുന്നതും ലോക്കല്‍ വര്‍ക്ക്‌ഷോപ്പ് ഒഴിവാക്കണം. പിന്നീട് കമ്പനി പറയുന്ന തൊട്ടടുത്തുള്ള ഗ്യാരേജില്‍ വാഹനമെത്തിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ടത് റോഡ് സൈഡ് അസിസ്റ്റന്‍സ് നിങ്ങളുടെ പോളിസിയുടെ ഭാഗമല്ലെങ്കില്‍ വാഹനം ഗ്യാരേജില്‍ എത്തിക്കാനുള്ള ചെലവ് സ്വയം വഹിക്കേണ്ടി വരും. സീറ്റ് വരെ മുങ്ങിയെങ്കില്‍ സെന്‍സറുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ക്ക് ഡാമേജ് സംഭവിക്കാം. ഇന്‍ഷൂറന്‍സ് കമ്പനി ഫ്ാക്ടറിയില്‍ നിന്ന് ഫിറ്റ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ക്കേ പരിരക്ഷ നല്‍കൂ.

ആഡ് ഓണ്‍ പരിഗണിക്കണം

വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലോ നഗരത്തിലോ ആണ് നിങ്ങള്‍ വസിക്കുന്നതെങ്കില്‍/ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇതിനുള്ള മുന്‍ കരുതല്‍ എടുക്കുക എന്നുള്ളതാണ്. അപകട ഇന്‍ഷൂറന്‍സിന് പുറമേ വാഹനത്തിന്റെ എഞ്ചിന് എല്ലാ തരത്തിലുമുളള പരിരക്ഷ ഉറപ്പാക്കുന്ന 'ആഡ് ഓണു'കള്‍ നിലവിലെ ഇന്‍ഷൂറന്‍സിനോട് കൂട്ടി ചേര്‍ക്കണം. നിലവില്‍ ഇത്തരം പരിരക്ഷ ഇല്ലെങ്കില്‍ പോളിസി പുതുക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം. വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വരുമ്പോള്‍ അക്‌സസറികള്‍ക്കും നിരന്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതുകൊണ്് നിലവിലെ പോളിസിയിലേക്ക് പരിരക്ഷ കൂട്ടിചേര്‍ക്കുമ്പോള്‍ ഇവ കൂടി ഉള്‍പ്പെടുത്താന്‍ മറക്കാതിരിക്കുക

English Summery:Monsoon is Here. Do You Have Coverage for Your Vehicle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA