ADVERTISEMENT

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുമ്പോള്‍, ഐ ആര്‍ ഡി എ ഐ നിര്‍ദേശമനുസരിച്ച് കോവിഡ് 19 ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ഈ മാസം 10 ന് വിവിധ കമ്പനികള്‍ പുറത്തിറക്കും. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റി  കോവിഡ്  അടിസ്ഥാന പോളിസികള്‍ വിപണിയിലിറക്കാന്‍ കമ്പനികളോട് ആവശ്യപ്പട്ടിരുന്നു. ജൂലായ് 10 നകം രണ്ട് അടിസ്ഥാന പോളിസികള്‍ വിപണിയിലിറക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ രക്ഷക്

'കൊറോണ രക്ഷക്', 'കൊറോണ കവച്' എന്നിവയായിരിക്കും പോളിസികള്‍. ഇതില്‍ ആദ്യത്തേതിന് 50,000 രൂപയും 5,00,000 ലക്ഷം രൂപയും കവറേജുണ്ടാകും. നിലവിലെ വിവരമനുസരിച്ച് കൊറോണ രക്ഷകിന് 750 രുപയായിരിക്കും പ്രീമിയം അടയ്‌ക്കേണ്ടി വരുക. അതേസമയം കൊറോണ കവച് പോളിസികള്‍ക്ക്് 4,500 രുപ വരെ പ്രീമിയം വേണ്ടി വന്നേക്കും.

വ്യക്തികള്‍ക്ക് മാത്രം നല്‍കുന്ന അടിസ്ഥാന കൊറോണ പോളിസിയാണ് കൊറോണ രക്ഷക്. ഇതിന്റെ സം ഇന്‍ഷ്വേര്‍ഡ് തുക 50000 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ്. കവച് പോളിസിയുടേത് 50,000 മുതല്‍ ആഞ്ച് ലക്ഷം വരെയാണ്.

കൊറോണ കവച്

കൊറോണ രക്ഷക് പോളിസിയില്‍ നിശ്ചിത പരിമിത നേട്ടം ഉറപ്പു വരുത്തുന്നു. ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചാല്‍ ഒരു നിശ്ചിത തുക ചികിത്സാ ചെലവായി നല്‍കുന്നു. 15 ദിവസത്തെ വെയിറ്റിംഗ് പീരിയഡ് ഇവിടെ ബാധകമാണ്. 3.5 മാസം മുതല്‍ 9.5 മാസം വരെയായിരിക്കും പോളിസികളുടെ കാലാവധി കൊറോണ കവച് പോളിസിയില്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ചികിത്സാ ചെലവ് മുഴുവന്‍ ലഭിക്കും.

English Summery:Covid Policies Coming Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com