ADVERTISEMENT

റോഡപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍  ആദ്യമണിക്കൂറുകളിലെ പരിചരണത്തിന് പണരഹിത ചികിത്സാ പദ്ധതി കൊണ്ടു വരാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനത്തിന് സ്വീകാര്യതയേറുന്നു.

ഗോള്‍ഡന്‍ അവേഴ്‌സ്

2.5 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് തുടക്കമണിക്കൂറുകളില്‍ ഇങ്ങനെ സൗജന്യമായി ലഭിക്കുക. രാജ്യത്ത് വര്‍ഷം അഞ്ച് ലക്ഷം റോഡപകടങ്ങളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 1.5 ലക്ഷം പേരെങ്കിലും മരിക്കുന്നു. ഇതില്‍ നല്ലൊരു ശതമാനത്തിനും തുടക്കത്തിലെ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്ന വിലയിരുത്തലുണ്ട്. ഇതിനായി മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ട് എന്ന പേരില്‍ നിധി രൂപീകരിക്കും.

ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ ഉടമ കുടുങ്ങും

അപകടത്തില്‍ പെടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും വിദേശീയര്‍ക്കും ഇത് ബാധകമാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള അറിയിപ്പില്‍ മന്ത്രാലയം പറയുന്നു.ഇന്‍ഷൂറന്‍സ് കമ്പനികളുടെ സംഭാവനയിലാണ് ഫണ്ട് പ്രവര്‍ത്തിക്കുക. ഇന്‍ഷൂറന്‍സ് കവറേജുള്ള വാഹനങ്ങളും ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികളും ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കെല്ലാം ഈ നിധിയില്‍ നിന്ന് തുക ലഭിക്കും. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ ചികിത്സാ ചെലവ് ഉടമയക്ക് ബാധകമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com