കരൂര്‍ വൈശ്യ ബാങ്കിലെ എല്ലാ ഇടപാടുകാർക്കും സ്റ്റാര്‍ ഹെല്‍ത്ത്് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ അനുയോജ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഡിജിറ്റലായി വാങ്ങാം. സ്റ്റാര്‍ വെല്‍നെസ്, ടെലി ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സംവിധാനമായ ടോക്ക് ടു സ്റ്റാര്‍ തുടങ്ങിയ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും. ഇതിനായി ബാങ്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സുമായി ബാങ്കഷുറന്‍സ് കരാറിലേർപ്പെട്ടു. ബാങ്കിന്റെ ശാഖകളിലൂടെ ഐആര്‍ഡിഐ സാക്ഷ്യപ്പെടുത്തിയ പരിശീലനം ലഭിച്ച ബാങ്ക് നിയോഗിക്കുന്ന നിര്‍ദിഷ്ട വ്യക്തികള്‍ വഴിയും, ഇടപാടുകാർക്ക് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വാങ്ങാനാവും. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും സ്റ്റാര്‍ ഹെല്‍ത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.
HIGHLIGHTS
- ഡിജിറ്റലായി വാങ്ങാം