കോവിഡ് ഇന്‍ഷൂറന്‍സ് ക്ലെയിമുകളില്‍ മൂന്നിരട്ടി വര്‍ധന

kasargod news
SHARE

കോവിഡ് വൈറസ് വ്യാപനം ഗുരുതരമായി തുടരുമ്പോള്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ക്ലെയിമില്‍ മുന്നിരട്ടി വരെ വര്‍ധന. ജൂണ്‍ എട്ടിന് 11,000 ക്ലെയിമുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ജൂലായ് മൂന്നിന് ഇത് 35,000 ആയി ഉയര്‍ന്നു. ഈ ഒരു മാസത്തിനിടയില്‍ ക്ലെയിം ചെയ്ത തുകയില്‍ മൂന്നിരട്ടി വര്‍ധനയോടെ 562 കോടിയായും ഉയര്‍ന്നു. 178 കോടിയായിരുന്നു ജൂണില്‍.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയാണ് ക്ലെയിമുകളുടെ എണ്ണത്തിലും തുകയിലും മുമ്പില്‍. 15,753 ക്ലെയിമുകളാണ് ഇക്കാലയളവില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായത്. ആകെ തുകയാകട്ടെ 175 കോടിയും. രണ്ടാം സ്ഥാനം കോവിഡ് വളരെയധികം വ്യാപിച്ച രാജ്യതലസ്ഥാനമാണ്. ഡല്‍ഹിയില്‍ ആകെ ക്ലെയിം ചെയ്യപ്പെട്ട കേസുകള്‍ 5,909 ആണ്. തുകയാകട്ടെ 134 കോടിയും. തമിഴ്‌നാട്, കര്‍ണാടക, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും തൊട്ടു പിന്നാലെ ഉണ്ട് വൈറസ് വ്യാപനം നീളുന്ന പശ്ചാത്തലത്തില്‍ തുക വരും നാളുകളില്‍ ഇനിയും കുടുമെന്ന ആശങ്കയിലാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍.

English Summery: Covid Insurance Claim is Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA