ADVERTISEMENT

വായ്പ മോറട്ടോറിയം സ്വീകരിച്ചിട്ടുള്ള ഭവനവായ്പകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കും കാലാവധി നീട്ടാമെന്ന് ഐ ആര്‍ ഡി എ ഐ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ ബി ഐ അനുവദിച്ചതാണ് ഇ എം ഐ മോറട്ടോറിയം. ഇക്കാലയളവിലെ പലിശ പിന്നീട് വായ്പ തിരിച്ചടവിന്റെ കാലാവധിയിലോ ഇ എം ഐ യിലോ ചേര്‍ക്കുകയാണ് ചെയ്യുന്നത്.

പ്രീമിയം തുക കൂട്ടി അടയ്‌ക്കണം

ഭവന വായ്പയെടുക്കുമ്പോള്‍ ബാങ്കുകള്‍ വായ്പകള്‍ക്ക് ഇന്‍ഷൂറന്‍സ് എടുപ്പിക്കാറുണ്ട്. വായ്പ എടുക്കുന്ന ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നീട് ബാധ്യത കുടംബത്തിന് എറ്റെടുക്കേണ്ടി വരാതിരിക്കാനാണിത്. എന്നാല്‍ വായ്പ തുടങ്ങുമ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കാലാവധി വരെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടാകുക. ഇവിടെ മോറട്ടോറിയം സാധ്യത ഉപയോഗിച്ച ആളാണെങ്കില്‍ ആറുമാസം കൂടി തിരിച്ചടവ് നീളും. ഇങ്ങനെ വരുമ്പോള്‍ ആ ആറ് മാസത്തിന് ഈ പരിരക്ഷ ഉണ്ടാവില്ല. ഇതാണ് പുതിയ ഉത്തരവിലൂടെ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിററി മറികടക്കുന്നത്. ഇത്തരം കടക്കാരുടെ പോളിസി കാലാവധിയും മോറട്ടോറിയം കാലാവധിയും കൂടി ഉള്‍പ്പെടുത്തി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ ആരെങ്കിലും ഈ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് ആനുപാതികമായി പ്രീമിയം തുക കൂട്ടി അടയ്‌ക്കേണ്ടി വരും. കൂടാതെ മോറട്ടോറിയം കാലത്തെ പലിശ നിരക്ക് മുതലിലേക്ക് ചേരുന്നതിനാല്‍ ഉയര്‍ന്ന സംഅഷ്വേര്‍ഡിനുളള തുകയും അടയ്‌ക്കേണ്ടി വരും.

English Summery: Moratorium and Insurance Coverage for Insurance Companies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com