വാഹന ഇന്‍ഷൂറന്‍സിലെ ഈ മാറ്റങ്ങളറിയാം

HIGHLIGHTS
  • മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു
calculating-1
SHARE

പുതിയ വാഹനം വാങ്ങുമ്പോള്‍ ഓണ്‍ ഡാമേജ് കവര്‍ (ഒ ഡി ), തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ( ടി പി ) ഇവ ഉള്‍പ്പെടുന്ന ദീര്‍ഘ കാല ഇന്‍ഷുറന്‍സ് പോളിസികള്‍ ഒറ്റ പാക്കേജായി വാങ്ങേണ്ട. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കാറുകള്‍ക്ക് മുന്നു വര്‍ഷവും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും ടി പി ഒരുമിച്ച് വാങ്ങണമെന്നത് മാറ്റിയിട്ടില്ല. അതേസമയം ഒഡി ഒരു വര്‍ഷമായി ചുരുക്കി.  ഇവിടെ നോ ക്ലെയിം ബോണസ് ഒഡി പോളിസി പുതുക്കുമ്പോള്‍ ഡിസ്‌കൗണ്ട് ആയി ലഭിക്കും.

വ്യത്യസ്ത ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് ഇവ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടാകും. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ദീര്‍ഘകാലയളവിലുള്ള പോളിസികളാണ് ഇതുവരെ നല്‍കിയിരുന്നത്. മുമ്പ് കോംപ്രിഹെന്‍സിവ് പോളിസികളായി ഇവ രണ്ടും ദീര്‍ഘ കാലത്തേയ്ക്ക് ഒരുമിച്ച് ഒരു കമ്പനിയായിരുന്നു നല്‍കിയിരുന്നത്. ഇങ്ങനെയാകുമ്പോള്‍ സേവനം മോശമായാലും കമ്പനി മാറാന്‍ ഉപഭോക്താവിന് പറ്റിയിരുന്നില്ല.

English Summery ; New Changes in Motor Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA