കോവിഡ് പടരുന്ന വേളയിൽ കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക്. ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയത്. ന്യൂ ഇന്ത്യ അഷ്വറൻസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്‌സി എർഗോ ഹെൽത്ത് ഇൻഷുറൻസ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ 'കവച്' ബാങ്ക് അവതരിപ്പിക്കുന്നത്. മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ 'കവച്' പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകും.
English Summery: Corona Kavach Policy from Canara Bank