ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കും മുമ്പ് ടെലിമെഡിക്കൽ പരിശോധനയാകാം

HIGHLIGHTS
  • ഫോൺവിളിയിലൂടെ പോളിസിയെടുക്കുന്നയാളുടെ ആരോഗ്യസ്ഥിതി ഡോക്ടർ പരിശോധിക്കും.
health-insurance
SHARE

കോവിഡിനെതിരെ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങി തങ്ങളുടെ സാമ്പത്തിക ബാധ്യതയെങ്കിലും സുരക്ഷിതമാക്കാൻ കൂടുതൽ  പേരും തയാറെടുക്കുകയാണിന്ന്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ അതിന് പല കടമ്പകളുമുണ്ട്. ചുരുങ്ങിയ പക്ഷം പോളിസി എടുക്കുന്നതിന് മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയെങ്കിലും നടത്തേണ്ടതുണ്ട്. പക്ഷെ എങ്ങനെ ഇതിനായി ആശുപത്രിയിൽ പോകും? ഇൻഷുറൻസ് ലഭ്യമാക്കാനുള്ള ഏറ്റവും വേഗതയേറിയതും സുരക്ഷിതവുമായ മാർഗമായി ടെലി മെഡിക്കൽ സംവിധാനം മാറിയതിന്റെ കാരണം മറ്റൊന്നല്ല. 

എന്തുകൊണ്ട് ടെലി മെഡിസിൻ?

കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോളിസിബസാർ.കോം പോലുള്ള ഒാൺലൈൻ പോളിസി സേവനദാതാക്കൾ ഇൻഷുറൻസ് കമ്പനികളുമായി  കരാറിലെത്തിയിട്ടുണ്ട്. ആശുപത്രിയിൽ ചെന്ന് വൈദ്യപരിശോധന നടത്തുന്നതിന് പകരം ടെലി മെഡിക്കൽ പരിശോധനയിലൂടെ പോളിസികൾ ലഭ്യമാക്കുന്നതിനാണ് കമ്പനികളുമായുള്ള ധാരണ. ഇതിനായി ഒാൺലൈൻ ടെലിമെഡിസിൻ കമ്പനികൾ തങ്ങളുമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഫോൺവിളിയിലൂടെ പോളിസിയെടുക്കുന്നയാളുടെ ആരോഗ്യസ്ഥിതി ഡോക്ടർ പരിശോധിക്കും. ആരോഗ്യ ഇൻഷുറൻസിനൊപ്പം ലൈഫ് ഇൻഷുറൻസും ഇതേ രീതിയിൽ ലഭ്യമാക്കുന്നുണ്ട്. 

ടെലിമെഡിക്കൽ സംവിധാനം പ്രവർത്തിക്കുന്നതെങ്ങനെ?

വരും വർഷങ്ങളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതും അനായാസവുമായ സംവിധാനമായി ടെലി മെഡിക്കൽ രീതി മാറും. അതിനായി 

∙ഇത്തരത്തിൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ എല്ലാ വിവരങ്ങളും ശരിയായാണ് നൽകുന്നതെന്ന് ഉറപ്പാക്കണം. 

∙ഇൻഷുറൻസ് കമ്പനി നിയമിച്ചിട്ടുള്ള ഡോക്ടറുമായി ഫോണിലൂടെ നടത്തുന്ന പരിശോധനയിലൂടെ ഉപഭോക്താക്കൾ തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള സത്യപ്രസ്താവന തയ്യാറാക്കണം. 

∙ജീവിതരീതിയെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള ലളിതമായ ചോദ്യങ്ങളായിരിക്കും ഡോക്ടർ ചോദിക്കുക. 

∙ടെലി മെഡിക്കൽ രീതിയിലൂടെ ഒരു കോടി വരെ കവറേജ് ഉള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാവുന്നതാണ്. 

∙ലൈഫ് ഇൻഷുറൻസ് സ്കീമിലാണെങ്കിൽ രണ്ടു കോടി വരെ കവറേജ് ഉള്ള പോളിസി എടുക്കാം. ഫോണിലൂടെ ഡോക്ടർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നത് ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ ലഭ്യമാക്കുന്നതിന് സഹായകമാകും.

∙ഐ.ആർ.ഡി.ഐ നിയന്ത്രണത്തോടെയാണ് ടെലി മെഡിക്കൽ രീതി നടപ്പാക്കുന്നത്.

ക്രെഡിറ്റ് സ്കോർ ഉണ്ടാകണം

ഈ രീതിയിൽ പോളിസി എടുക്കുമ്പോൾ ടെലി മെഡിക്കൽ സംവിധാനത്തിന് പുറമെ ഉപഭോക്താക്കളുടെ സാമ്പത്തികാവസ്ഥ കൂടി പരിശോധിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ കൂടി നോക്കിയായിരിക്കും ഇൻഷുറൻസ് സ്കീമുകൾ തീരുമാനിക്കുക. 30 വയസ് പ്രായമുള്ള ആരോഗ്യവാനായ വ്യക്തിക്ക് ഒരു കോടിയുടെ കവറേജുള്ള ലൈഫ് ഇൻഷുറൻസ് പോളിസിക്ക് പതിനായിരം രൂപയായിരിക്കും പ്രീമിയം അടക്കേണ്ടത്. പ്രീമിയം തുകയുടെ 1000 മടങ്ങുള്ള തുകയാണ് കവറേജായി ലഭിക്കുന്നത്. 

മിക്ക ഇൻഷുറൻസ് കമ്പനികളും ഇതിനായി ഓൺലൈൻ േസവനദാതാക്കളുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്.

ലേഖകൻ പോളിസി ബസാർ.കോമിന്റെ ലൈഫ് ഇൻഷുറൻസ് വിഭാഗം  സി.ബി.ഒ ആണ്

English Summery: Tele Medical Examination before taking Health Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA