ADVERTISEMENT

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക്് കാഷ്‌ലെസ് പേയ്‌മെന്റ് സംവിധാനം നിഷേധിക്കരുതെന്ന്് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറ്റിയുടെ മുന്നറിയിപ്പ്. ഈ സൗകര്യം അനുവദിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളും പോളിസി ഉടമകളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഐ ആര്‍ ഡി എ ഐ.

ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക്് പരാതി നൽകാം

കോവിഡ് രോഗികള്‍ക്ക് കാഷ് ലെസ് ചികിത്സാ സൗകര്യവും കൂടി ഉള്‍പ്പെടുന്നതാണ് ആരോഗ്യ ഇന്‍ഷൂറന്‍സ്. എന്നാല്‍ പല സ്വകാര്യ ആശുപത്രികളും രോഗികളില്‍ നിന്ന് പണം നേരിട്ട് ഈടാക്കുന്നുണ്ട്. ഇത് പൊതുവെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന അവസ്ഥയില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പെട്ടെന്ന് പണമുണ്ടാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അതുകൊണ്ട് കാഷ്‌ലസ് ചികിത്സാ സംവിധാനമുള്ള ഉപഭോക്താക്കള്‍ക്ക് ആശുപത്രികള്‍ ഇത് നിഷേധിക്കുന്ന പക്ഷം ഉടന്‍ ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക്് പരാതി നല്‍കണം. .

വ്യാപക പരാതി

ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഒരുക്കണം. ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം ഉണ്ടായാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം തുടരുമ്പോള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള നിരവധി രോഗികളാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. ഇന്‍ഷൂറന്‍സില്‍ പണം നല്‍കാതെ ചികിത്സയ്ക്കുള്ള അവകാശം ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുളളതിനാല്‍ ആശുപത്രികള്‍  ഇത് പരിഗണിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് ഉത്തരവ്

English Summery : Covid Treatment and Cashless Facility

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com