പോളിസി പുനരുജ്ജീവിപ്പിക്കണോ?എല്‍ഐസി നല്‍കും 2500 രൂപ വരെ

HIGHLIGHTS
  • ഇന്നു മുതൽ ഒക്ടോബര്‍ 9 വരെ നീളുന്ന പദ്ധതിയാണ് എല്‍ഐസി അവതരിപ്പിക്കുന്നത്
life-insu
SHARE

മുടങ്ങിയ പോളിസി പുതുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ലേറ്റ് ഫീസില്‍ 25,00 രൂപ വരെ ഇളവു വാഗ്ദാനം ചെയ്ത് എല്‍ഐസി. ഇതിനായി എല്‍ഐസിയുടെ പ്രത്യേക റിവൈവല്‍ ക്യാമ്പെ്യൻ ഓഗസറ്റ് 10 നു ആരംഭിച്ചിരിക്കുന്നു.ഒക്ടോബര്‍ 9 വരെ നീളുന്ന പദ്ധതിയാണ് എല്‍ഐസി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലൈഫ് കവറേജിനു പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ പോളിസി എടുക്കുന്നതിലും പഴയതുണ്ടെങ്കില്‍ അതു പുതുക്കുന്നതാകും ആളുകള്‍ക്ക് കൂടുതല്‍ മെച്ചമെന്ന തിരിച്ചറിവിലാണ് എല്‍ഐസി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ലേറ്റ് ഫീസില്‍ മാത്രമാകും ഫലത്തില്‍ ഇളവു ലഭിക്കുക. ടേം പ്ലാന്‍, ഹെല്‍ത്ത് പ്ലാന്‍, മള്‍ട്ടിപ്പിള്‍ റിസ്‌ക്ക് പോളിസികള്‍ എന്നിവയില്‍  ഈ  ഇളവ് കിട്ടില്ല.പ്രീമിയം അടയ്ക്കേണ്ട കാലയളവില്‍ ലാപ്‌സായ  പോളിസികള്‍ക്കാണ് ആനുകൂല്യം. അതായത് കാലാവധി പൂര്‍ത്തിയായ പോളിസികള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ അവയ്ക്ക് കിട്ടില്ല. പ്രീമിയം അദ്യം മുടങ്ങിയ ശേഷം അഞ്ചു വര്‍ഷം  പൂര്‍ത്തിയാകാത്ത പോളിസികളില്‍ നിശ്ചിത ചട്ടങ്ങളും നിബന്ധകളും പാലിച്ച് ഇളവ് അനുവദിക്കും. 1500 രൂപ മുതല്‍ പരമാവധി 2500 രൂപ വരെ ലേറ്റ് ഫീസില്‍ ഇളവുകിട്ടും.

English Summery : Policy Revival campaign from LIC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA