ADVERTISEMENT

ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ വീണ്ടും വര്‍ധന പ്രകടമായി തുടങ്ങി. ജൂലൈയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം 6.9 ശതമാനം ഉയര്‍ന്ന്‌ 22,986.10 കോടിയായി. ഈ സാമ്പത്തിക വര്‍ഷം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ ഉണ്ടാകുന്ന ആദ്യ വളര്‍ച്ച സൂചനയാണിത്‌.

കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന്‌ മാര്‍ച്ച്‌ അവസാനം രാജ്യ വ്യാപകമായി ലോക്‌ ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ ശേഷം ഇതാദ്യമായാണ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമിയം സമാഹരണത്തില്‍ വളര്‍ച്ച ഉണ്ടാകുന്നത്‌. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം സമാഹരണത്തില്‍ 12 ശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍ കമ്പനികള്‍ 72,321.53 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

സ്വകാര്യ മേഖല ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പുതിയ പ്രീമിയം സമാഹരണത്തില്‍ 26 ശതമാനം വളര്‍ച്ച നേടി. ജൂലൈയില്‍ 7,815.14 കോടി രൂപ സമാഹരിച്ചു. അതേസമയം എല്‍ഐസി സമാഹരിച്ചത്‌ 15,170.95 കോടി രൂപയാണ്‌.

English Summery : Life Insurance New Business Premium Collection is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com